യുക്രൈയിനെതിരെ ആക്രമണം കടുപ്പിച്ച് റഷ്യ; കരയുദ്ധത്തിലൂടെ ആറു ഗ്രാമങ്ങള്‍ കീഴടക്കി; വിദേശയാത്രകളെല്ലാം റദ്ദാക്കി പ്രസിഡന്റ് സെലെന്‍സ്‌കി

യുക്രൈയിനെതിരെ ആക്രമണം കടുപ്പിച്ച് റഷ്യ. ശക്തമായ കരയുദ്ധം നടക്കുന്ന ഹാര്‍കിവില്‍ റഷ്യയുടെ മുന്നേറ്റം തുടരുകയാണ്. ഇതോടെ കരയുദ്ധം നടക്കുന്ന രണ്ട് അതിര്‍ത്തിമേഖലകളില്‍ തങ്ങളുടെ സൈന്യം അകപ്പെട്ടിരിക്കുകയാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി വ്യക്തമാക്കി. ഹാര്‍കിവില്‍ റഷ്യന്‍ സൈന്യവുമായി പോരാടുന്ന സൈനികര്‍ക്ക് പിന്‍വാങ്ങാന്‍പോലുമാകാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.

വരുംദിവസങ്ങളിലെ വിദേശയാത്രകളെല്ലാം പ്രസിഡന്റ് വോളോദിമിര്‍ സെലെന്‍സ്‌കി റദ്ദാക്കി. എന്നാല്‍ അദ്ദേഹം കാരണം വ്യക്തമാക്കിയില്ല.

അതിനിടെ യുക്രെയ്‌നു 200 കോടി ഡോളറിന്റെ (16,696 രൂപ) സഹായംകൂടി നല്‍കുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. രണ്ടുദിവസമായി യുക്രെയ്‌നിലാണ് ബ്ലിങ്കന്‍. വടക്കുകിഴക്കുള്ള ഹര്‍കീവ് മേഖലയില്‍ കഴിഞ്ഞയാഴ്ചമുതല്‍ റഷ്യന്‍ സൈന്യം മുന്നേറുകയാണ്. എണ്ണായിരത്തോളം നാട്ടുകാര്‍ ഇവിടം വിട്ടുപോയി.

യു.എസും യൂറോപ്യന്‍ യൂണിയനും യുക്രൈന് കൂടുതല്‍ ആയുധസഹായം നല്‍കിയ പശ്ചാത്തലത്തില്‍ റഷ്യ ആക്രമണം കടുപ്പിച്ചിരുന്നു. കരയുദ്ധത്തിലൂടെ ബോറിസിവ്ക്, ഒഗിര്‍ട്സവ, പ്ലെറ്റനിവ്ക, പില്‍ന, സ്ട്രിലെച്ച, കെറാമിക് എന്നീ ആറ് യുക്രൈന്‍ ഗ്രാമങ്ങള്‍ കഴിഞ്ഞദിവസം റഷ്യ പിടിച്ചെടുത്തിരുന്നു.

Latest Stories

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി