'ലളിത ജീവിതംകൊണ്ട് മാതൃക കാണിച്ച വ്യക്തിത്വം, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള ആദ്യത്തെ മാർപാപ്പ'; നിത്യതയിൽ പോപ്പ് ഫ്രാൻസിസ്

ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള ആദ്യത്തെ മാർപാപ്പ. ലളിത ജീവിതംകൊണ്ട് ലോകത്ത് മാതൃക കാണിച്ച വ്യക്തിത്വം. ഫ്രാൻസിസ് എന്ന് പേര് സ്വീകരിച്ച ആദ്യമാർപാപ്പ. യുദ്ധ ഇരകൾക്കായി നിലകൊണ്ട ഇടയൻ കാലം ചെയ്തു. കത്തോലിക്കാ സഭയുടെ 266 മത്തെ മാർപ്പാപ്പ ആയിരുന്നു ഫ്രാൻസിസ് മാർപാപ്പ. ഇന്ന് രാവിലെ 7:35 ഓടെയായിരുന്നു അന്ത്യം. 88-ാം വയസ്സിലാണ് അന്ത്യം. വത്തിക്കാൻ കാമർലെംഗോ കർദ്ദിനാൾ കെവിൻ ഫെറൽ ആണ് വിവരം പുറത്ത് വിട്ടത്. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മാർപാപ്പ വിശ്രമത്തിലായിരുന്നു.

ബ്യൂണസ് അയേഴ്സിൽ ഇറ്റലിയിൽ നിന്നു കുടിയേറിയ മരിയോ ജോസ് ബെഗോളിയോയുറ്റേയും മരിയ സിവോരിയയുടേയും അഞ്ചു മക്കളിൽ ഒരാളായി 1936ൽ ഡിസംബർ17ന് ആണ് ബെർഗോളിയോ ജനിച്ചത്. പോപ്പായി തിരഞ്ഞെടുക്കുന്നതിന് മുമ്പ് ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരുന്നു അദ്ദേഹം. ലാറ്റിനമേരിക്കയിൽ നിന്നും പോപ്പായ ആദ്യത്തെ വ്യക്തി കൂടിയാണ് ഫ്രാൻസിസ് മാർപാപ്പ. ക്രിസ്തീയ സന്യാസി സമൂഹമായ ഈശോസഭയിൽ നിന്നുള്ള ആദ്യത്തെ പോപ്പ് എന്നീ നിലകളിലും ഫ്രാൻസിസ് മാർപാപ്പ ശ്രദ്ധേയനായിരുന്നു.

ജോർജ്ജ് മാരിയോ ബെർഗോഗ്ലിയോ എന്നായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ യഥാർത്ഥ പേര്. പിന്നീട് വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള ബഹുമാനാർത്ഥം ഫ്രാൻസിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഈ പേര് ആദ്യമായിട്ടാണ് ഒരു മാർപ്പാപ്പ ഔദ്യോഗിക നാമമായി സ്വീകരിച്ചിരുന്നത്.1958 ലാണ് ഫ്രാൻസിസ് മാർപാപ്പ ഈശോ സഭയിൽ ചേർന്നത്. 1969 ഡിസംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കർദിനാൾ ആയി. 2013 മാർച്ച് 13 ന് മാർപ്പാപ്പ പദവിയിലെത്തി. ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ച് 19 ന് ആണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയുടെ 266-ാമത് പോപ്പായി സ്ഥാനമേറ്റത്.

Latest Stories

IND VS ENG: ഇന്ത്യയുടെ കാര്യത്തിൽ തീരുമാനമായി; ബോളർമാരെ എയറിൽ കേറ്റി ഇംഗ്ലണ്ട്; രണ്ടാം ടെസ്റ്റും കൈവിട്ട് പോകുമോ എന്ന് ആരാധകർ

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ പടര്‍ന്നു; തീ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ കപ്പലിന്റെ സുരക്ഷയെ ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്

'സിഎംആര്‍എല്ലിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്'; ഷോണ്‍ ജോര്‍ജിന് നിര്‍ദ്ദേശവുമായി എറണാകുളം സബ് കോടതി

ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കും; സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും അവര്‍ക്കുണ്ടാകുമെന്ന് മുഖ്യമന്ത്രി

IND VS ENG: 148 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യം!!, പ്രസിദ്ധിന് ഇതിനപ്പുറം ഒരു നാണക്കേടില്ല, ഇനി ഡിൻഡ അക്കാദമിയുടെ പ്രിൻസിപ്പൽ‍

പാതിവഴിയില്‍ യുക്രെയ്‌നെ കൈവിട്ട ട്രംപ്, പിന്നിലെന്ത്?

ഹമാസിന് അന്ത്യശാസനം നല്‍കി ഡൊണാള്‍ഡ് ട്രംപ്; വെടിനിര്‍ത്തലിന് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ ഉടന്‍ പ്രതികരിക്കണം

‘മന്ത്രിമാർ മുണ്ടും സാരിയുമുടുത്ത കാലന്മാർ, കൊല കുറ്റത്തിന് കേസ് എടുക്കണം’; രാഹുൽ മാങ്കൂട്ടത്തിൽ

പ്രേമലു സംവിധായകന്റെ അടുത്ത റൊമാന്റിക് കോമഡി ചിത്രം, നിവിൻ പോളിയും മമിതയും പ്രധാന വേഷങ്ങളിൽ, ടൈറ്റിൽ പുറത്ത്

'ആരോഗ്യമന്ത്രി രാജിവെക്കില്ല, കോട്ടയം മെഡിക്കൽ കോളജ് അപകടം ദൗർഭാഗ്യകരം'; മന്ത്രിമാർക്കെതിരെ നടക്കുന്നത് കെട്ടിച്ചമച്ച പ്രചാരവേലയെന്ന് എംവി ​ഗോവിന്ദൻ