ഫ്രാൻസിസ് മാർപാപ്പയുടെ നില അതീവ ഗുരുതരം; അപകടനില തരണം ചെയ്തിട്ടില്ലെന്ന് വത്തിക്കാൻ

ഫ്രാൻസിസ് മാർപാപ്പയുടെ നില അതീവ ഗുരുതരമെന്ന് വത്തിക്കാൻ. ആരോഗ്യനില ഗുരുതരമാണെന്നും ഇന്നലത്തേതിനേക്കാൾ വഷളായതായും മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു. ഇന്ന് രാവിലെയോടെ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആസ്ത്മയുടെ ഭാഗമായ ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഉയർന്ന അളവിൽ ഓക്സിജൻ നൽകേണ്ടി വന്നുവെന്നും മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നിരുന്നു.

‘പിതാവിന്റെ നില ഗുരുതരമായി തുടരുന്നു, ഇന്നലെ വിശദീകരിച്ചതുപോലെ, പോപ്പ് അപകടനില തരണം ചെയ്തിട്ടില്ല. ഇന്നത്തെ രക്തപരിശോധനയിൽ വിളർച്ചയുമായി ബന്ധപ്പെട്ട പ്ലേറ്റ്‌ലെറ്റ്‌പീനിയയും കണ്ടെത്തി. പോപ്പ് ഇപ്പോഴും നിരീക്ഷണത്തിൽ തുടരുകയാണ്’- വത്തിക്കാൻ വ്യക്തമാക്കി. ശ്വാസകോശത്തിൽ കടുത്ത അണുബാധ ഉണ്ടെന്ന് വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു.

രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. ചികിത്സയ്ക്കിടെ ശ്വാസകോശ അണുബാധയിൽ ഇപ്പോൾ കുറവുണ്ടായതായി കഴിഞ്ഞ ദിവസം വത്തിക്കാൻ അറിയിച്ചിരുന്നു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി കഴിഞ്ഞ ദിവസം ഫ്രാൻസിസ് മാർപ്പാപ്പയെ സന്ദർശിച്ചിരുന്നു. പോപ്പിനെ കണ്ട് സംസാരിച്ചുവെന്നും അദ്ദേഹത്തിന് എത്രയും വേഗം രോഗമുക്തിയുണ്ടാകട്ടെയെന്നും ഇറ്റാലിയൻ പ്രധാനമന്ത്രി പറ‍ഞ്ഞു.

Latest Stories

സാമ്പത്തിക തട്ടിപ്പ്, ഫാം ഫെഡ് ചെയര്‍മാനും എംഡിയും അറസ്റ്റില്‍; പൊലീസ് നടപടി നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന്

CSK UPDATES: ചാരമാണെന്ന് കരുതി ചികയാൻ നിൽക്കേണ്ട..., തോറ്റമ്പിയ സീസണിന് ഇടയിലും എതിരാളികൾക്ക് റെഡ് സിഗ്നൽ നൽകി ചെന്നൈ സൂപ്പർ കിങ്‌സ്; അടുത്ത വർഷം കളി മാറും

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

IPL 2025: കഴുകന്മാർ നാല് ദിവസം പറന്നില്ലെങ്കിൽ...., ചെന്നൈ ടീമിനെ പ്രചോദിപ്പിച്ച സുരേഷ് റെയ്‌നയുടെ വാക്കുകൾ വൈറൽ; ഇതിലും മുകളിൽ ഒരു സ്റ്റേറ്റ്മെൻറ് ഇല്ല എന്ന് ആരാധകർ

IPL 2025: ആര്‍സിബിക്ക് വമ്പന്‍ തിരിച്ചടി, അവരുടെ വെടിക്കെട്ട് ബാറ്ററും പുറത്ത്, പ്ലേഓഫില്‍ ഇനി ആര് ഫിനിഷ് ചെയ്യും, പുതിയ താരത്തെ ഇറക്കേണ്ടി വരും

മൂത്ത മകന്റെ പ്രവര്‍ത്തികള്‍ കുടുംബത്തിന്റെ മൂല്യങ്ങളുമായി ഒത്തുപോകുന്നില്ല; കുടുംബത്തില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ലാലു പ്രസാദ് യാദവ്

CSK VS GT: ഗുജറാത്ത് ബോളറെ തല്ലിയോടിച്ച് ആയുഷ് മാത്രെ, സിഎസ്‌കെ താരം ഒരോവറില്‍ നേടിയത്.., അവസാന മത്സരത്തില്‍ ചെന്നൈക്ക് കൂറ്റന്‍ സ്‌കോര്‍

കേരള തീരത്ത് പൂര്‍ണ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് ചീഫ് സെക്രട്ടറി; മുങ്ങിയ കപ്പലില്‍ നിന്ന് ഇന്ധനം ചോര്‍ന്നു, എണ്ണപ്പാട നീക്കാന്‍ നടപടി തുടങ്ങി; തീരത്ത് അപൂര്‍വ്വ വസ്തുക്കളോ കണ്ടെയ്‌നറുകളോ കണ്ടാല്‍ തൊടരുത്

CSK VS GT: ഒടുവില്‍ ആ സുപ്രധാന വിവരം പങ്കുവച്ച്‌ ധോണി, ഇനി അദ്ദേഹത്തിന് ഒന്നും തെളിയിക്കാനില്ല, ഇത് തന്നെ നല്ല സമയമെന്ന് ആരാധകര്‍, സൂപ്പര്‍താരം പറഞ്ഞത്‌

കണ്ണടച്ചാലും ചൈനക്കാര്‍ക്ക് കാണാന്‍ സാധിക്കും; ഇന്‍ഫ്രാറെഡ് കോണ്‍ടാക്റ്റ് ലെന്‍സ് വികസിപ്പിച്ച് ചൈനീസ് യൂണിവേഴ്‌സിറ്റി