‘അബ് കീ ബാർ ട്രംപ് സർക്കാർ’; ട്രംപിനെ പുകഴ്ത്തി ’ഹൗഡി മോദി’യിൽ മോദി

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പുകഴ്ത്തി ‘ഹൗഡി മോദി’ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. ട്രംപ് വിശ്വപ്രസിദ്ധനും ജനകീയനുമാണെന്ന് മോദി അഭിപ്രായപ്പെട്ടു. ട്രംപിന്റെ നേതൃപാടവത്തോട് ആരാധനയാണെന്ന് മോദി പറഞ്ഞു. അബ് കീ ബാർ ട്രംപ് സർക്കാർ എന്നായിരുന്നു മോദിയുടെ പരാമർശനം.

ട്രംപ് വീണ്ടും അധികാരത്തിലെത്തുമെന്ന് പറഞ്ഞ മോദി, ട്രംപിന് വേണ്ടി വോട്ടഭ്യർത്ഥിക്കാനും മറന്നില്ല. തൊട്ടടുത്ത് നിന്ന ഡോണൾഡ് ട്രംപിനേയും ഹൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തിൽ കൂടിയിരുന്ന ആളുകളേയും കൈയിലെടുക്കുന്ന സംസാര രീതിയാണ് നരേന്ദ്രമോദി പുറത്തെടുത്തത്. ഹൗഡി മോദി വേദിയിൽ ഇരു നേതാക്കളും സെൽഫിയെടുത്തു. ഇതിന് ശേഷമാണ് മോദി തന്റെ പ്രസംഗത്തിലേക്ക് കടന്നത്.

ഒരു രാഷ്ട്രനേതാവിന് വേണ്ടി സമീപകാലത്ത് ഹൂസ്റ്റണിൽ നടക്കുന്ന ഏറ്റവും വലിയ പരിപാടിയാണ് ഹൗഡി മോദി. പ്രധാനമന്ത്രിക്ക് ഊഷ്മളമായ വരവേൽപാണ് ഒരുക്കിയത്. ഭാരത് മാതാ കി ജയ് വിളിച്ചുകൊണ്ട് മോദിക്ക് സ്വാഗതം ആശംസിച്ച് ഡോലക് കൊട്ടി ആഘോഷമായാണ് ഇന്ത്യൻ വംശജർ ചടങ്ങ് നടക്കുന്ന സ്‌റ്റേഡിയിത്തിൽ എത്തിയത്. അൻപതിനായിരത്തിലധികം പേരാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എൻആർജി സ്റ്റേഡിയത്തിലുള്ളത്. രാജ്യത്തിന്റെ വൈവിധ്യവും സാംസ്‌കാരിക തനിമയും വിളിച്ചോതുന്ന കലാപ്രകടനങ്ങളാണ് ഹൗദി മോദിയിൽ അരങ്ങേറിയത്.

ആദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്റ് ഇന്ത്യൻ സമൂഹം സംഘടിപ്പിക്കുന്ന സ്വീകരണപരിപാടിയിൽ പങ്കെടുക്കുന്നത്. ട്രംപിനും മോദിക്കും ഇത് രാഷ്ട്രീയനേട്ടമാകുമെന്നാണ് വിലയിരുത്തുന്നത്. ലോകത്തിലെ ഏറ്റവും കരുത്തേറിയ പദവിയിലിരിക്കുന്ന നേതാവുമായി വേദി പങ്കിടുകയും സൗഹൃദം ഊട്ടിയുറപ്പിക്കുകയും ചെയ്യാൻ മോദിയ്ക്ക് കഴിയുന്നുവെന്നതാണ് പ്രധാനം. കശ്മീർ അടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യയുടെ പ്രതിച്ഛായക്ക് ഇത് കരുത്തേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest Stories

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു