ചൈനയില്‍ ആയിരത്തിലധികം ആളുകളെ കൊറോണ വൈറസ് ബാധിച്ചിരിക്കാമെന്ന് റിപ്പോര്‍ട്ട്; ആശങ്ക അറിയിച്ച് ഇന്ത്യ

ചൈനയില്‍ രണ്ടു പേരുടെ ജീവനെടുത്ത കൊറോണ വൈറസ് ആയിരത്തിലധികം ആളുകളെ ബാധിച്ചിരിക്കാമെന്ന് റിപ്പോര്‍ട്ട്.കൊറോണ വൈറസ് ബാധയുണ്ടെന്ന് കരുതുന്ന നാല് ന്യൂമോണിയ കേസുകള്‍ കൂടി കണ്ടെത്തിയതായി ചൈനീസ് ആരോഗ്യ അധികൃതര്‍ ശനിയാഴ്ച അറിയിച്ചു.

വ്യാഴാഴ്ചയാണ് നാല് പേര്‍ക്കും ന്യുമോണിയ ഉള്ളതായി സ്ഥിരീകരിച്ചത്. എന്നാല്‍ ഇവരുടെ ആരോഗ്യ അവസ്ഥയില്‍ നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ശനിയാഴ്ച വെളുപ്പിനെ വുഹാന്‍ മുനിസിപ്പല്‍ ഹെല്‍ത്ത് കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ന്യുമോണിയ ബാധിച്ചതായി ആദ്യത്തെ സ്ഥിരീകരണം രേഖപ്പെടുത്തിയത്.

രാജ്യത്ത് കുറഞ്ഞത് 41 പേരെങ്കിലും വൈറസ് ബാധിച്ചിട്ടുണ്ടെന്നായിരുന്നു ചൈനീസ് അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍
ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ എംആര്‍സി സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഇന്‍ഫെക്റ്റിയസ് ഡിസീസ് അനാലിസിസിലെ ശാസ്ത്രജ്ഞര്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ പറയുന്നത് കൊറോണ വൈറസ് ആയിരത്തിലധികം ആളുകളെ ബാധിച്ചിട്ടുണ്ടാകാമെന്നാണ്.
ജനുവരി 12 വരെ വുഹാനില്‍ 1,723 കേസുകള്‍ കൊറോണ വൈറസ് ഉണ്ടായിരിക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്. തായ് ലന്ഡിലും ഒരാളില് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം,  ചൈനയിൽ നിന്ന് അയൽരാജ്യങ്ങളിൽ കൊറോണ വൈറസ് പടരുന്നത് സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ലോകാരോഗ്യ സംഘടനയെ (ഡബ്ല്യുഎച്ച്ഒ) സമീപിച്ചു.  മാരകമായ വൈറസ് പടരുന്നത് തടയാൻ ഇന്ത്യ എന്തെങ്കിലും മുൻകരുതൽ എടുക്കേണ്ടതുണ്ടോ എന്നും  ഇന്ത്യ ചോദിച്ചു.

കഴിഞ്ഞ മാസം അവസാനത്തോടെയാണ് വൂഹാന്‍ നഗരത്തില്‍ അജ്ഞാത വൈറസ് ബാധ കണ്ടെത്തിയത്. മത്സ്യ-മാംസ മാര്‍ക്കറ്റിലെ ജോലിക്കാരിലായിരുന്നു ആദ്യം വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതിനിടെ ചികിത്സയിലുണ്ടായിരുന്ന രണ്ടുപേര്‍ ആശുപത്രി വിട്ടതായും വൂഹാന്‍ ഹെല്‍ത്ത് കമ്മീഷന്‍ അധികൃതര്‍ അറിയിച്ചു. 419 മെഡിക്കല്‍ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ 700 ഓളം പേരെ രോഗികളുമായി സമ്പര്‍ ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നെങ്കിലും അധിക കേസുകളൊന്നും ഉണ്ടായിട്ടില്ലെന്നും കമ്മീഷന്‍ അറിയിച്ചു.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ