അന്തര്‍ ദേശീയ രംഗത്ത് പാകിസ്താന്‍ ഒറ്റപ്പെടുന്നു, മോദി കൊള്ളാമെന്നും - മുഷറഫ്

പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഇന്ത്യയുടെ വിദേശനയത്തേയും പുകഴ്ത്തി മുന്‍ പാക് പ്രസിഡണ്ട്‌ പര്‍വേസ് മുഷറഫ്. രാജ്യാന്തര തലത്തില്‍ പാകിസ്താന്‍ ഒറ്റപ്പെടുകയാണെന്നും, ഇന്ത്യ മുന്നേറുകയാണെന്നും മുഷ്റഫ് വ്യക്തമാക്കി. ലഷ്കറെ തൊയിബ ഭീകര സംഘടനയാണെന്ന് പാകിസ്താന്‍ അംഗീകരിക്കേണ്ടിയിരുന്നില്ലയെന്നും പര്‍വേസ് പറഞ്ഞു.

പാകിസ്താന് രാജ്യാന്തര തലത്തില്‍  കാര്യമായ അംഗീകാരം കിട്ടുന്നില്ല. പാകിസ്താന്റെ നയതന്ത്രം നിഷ്‌ക്രിയമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നോക്കൂ. മോഡി പാക്കിസ്ഥാനുമേല്‍ ആധിപത്യം സ്ഥാപിക്കുകയാണ്. കുല്‍ഭൂഷണ്‍ ചാരനാണെന്ന് ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടില്ല. പിന്നെയെന്തിനാണ് ലഷ്‌കര്‍ ഭീകരരാണെന്ന് പാക്കിസ്ഥാന്‍ സമ്മതിച്ചത്. തന്റെ ഭരണകാലത്ത് പാക്കിസ്ഥാന്‍ സജീവമായ നയതന്ത്രമാണ് കൈക്കൊണ്ടിരുന്നതെന്നും മുഷാറഫ് പറഞ്ഞു.

പാക്കിസ്ഥാനിലെ ദുനിയ ന്യൂസിന് മുഷറഫ് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. അര മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ളതാണ് അഭിമുഖം. ബേനസീര്‍ ഭൂട്ടോയുടെ വധവുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്ന മുഷറഫിന് മേല്‍ പാക് ഭീകരവിരുദ്ധ കോടതി കൊലപാതകം, കൊലപാതകത്തിനു സഹായം ചെയ്തു കൊടുക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവയ്ക്ക് കുറ്റം ചുമത്തിയിരിക്കുകയാണിപ്പോള്‍.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...