നേപ്പാളിന്റെ ചരിത്രത്തിൽ ആദ്യമായി ഓണാഘോഷം !

നേപ്പാളിന്റെ ചരിത്രത്തിൽ ആദ്യമായി ഓണം ആഘോഷിച്ച് കാഠ്മണ്ഡുവിലുള്ള കാദംബരി മെമ്മോറിയൽ കോളേജ് ഓഫ് സയൻസ് ആൻഡ് മാനേജ്‌മെന്റ്. കേരളത്തിൽ പ്രവർത്തിക്കുന്ന ബെറ്റർ ലൈഫ് ഫൗണ്ടേഷൻ എന്ന എൻ.ജി.ഒ.യുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്റർനാഷണൽ സോഷ്യൽ വർക്ക് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായാണ് നേപ്പാളിൽ ഓണാഘോഷം നടത്തിയത്.

ബെറ്റർ ലൈഫ് ഫൗണ്ടേഷൻ സ്ഥാപകൻ മോഹൻദാസ് വയലാംകുഴി ഡോ. കാർത്തിക മണിയറ, രേവതി രാജ്, നിയാസ് എം.എ, കാദംബരി മെമ്മോറിയൽ കോളേജിൽ പ്രിൻസിപ്പൽ പ്രതിപ്ത കാദംബരി എന്നിവരാണ് ഓണാഘോഷത്തിന് നേതൃത്വം നൽകിയത്. ഓണാഘോഷത്തിന്റെ ഭാഗമായി കോളേജ് മുറ്റത്ത് വിദ്യാർത്ഥികൾക്കൊപ്പം ഓണപ്പൂക്കളം ഇട്ടു. കേരള സ്റ്റൈൽ വസ്ത്രവും നേപ്പാൾ സ്റ്റൈൽ വസ്ത്രവും ആഘോഷത്തിന് മാറ്റുകൂട്ടി. തുടർന്ന് ഓണസദ്യയും നൽകി.

പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ പ്രതിപ്ത കാദംബരിക്ക് ഓണസമ്മാനമായി കേരള സാരിയും കേരള വിഭവങ്ങളും നൽകി. ചടങ്ങിൽ ഡോ. കാർത്തികയും രേവതി രാജുവും ബെറ്റർ ലൈഫ് ഫൗണ്ടേഷനെക്കുറിച്ചും കാസർകോട് ജില്ലയുടെ പ്രത്യേകതകളെക്കുറിച്ചും പ്രബന്ധം അവതരിപ്പിച്ചു.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ