2025ലെ സമാധാന നൊബേൽ മരിയ കൊറീന മചാഡോയ്ക്ക്. വെനസ്വലയുടെ പ്രതിപക്ഷ നേതാവാണ് മരിയ കൊറീന മചാഡോ. രാജ്യത്തെ ജനാധിപത്യ പോരാട്ടമാണ് മരിയയെ പുരസ്‌കാരത്തിന് അർഹയാക്കിയത്.
‘വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ അക്ഷീണ പ്രയത്നത്തിനും സ്വേച്ഛാധിപത്യത്തിൽനിന്ന് ജനാധിപത്യത്തിലേക്ക് നീതിയുക്തവും സമാധാനപരവുമായ ഒരു മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനുമാണ് അവർക്ക് സമാധാനത്തിനുള്ള നോബൽ പുരസ്കാരം നൽകുന്നത്’, എന്ന് നൊബേൽ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.
നോർവീജിയൻ നൊബേൽ കമ്മിറ്റി നൽകുന്ന പുരസ്കാരത്തിന് ഈ വർഷം 338 നാമനിർദ്ദേശങ്ങളാണ് ലഭിച്ചത്. ഇതിൽ 244 വ്യക്തികളും 94 സംഘടനകളും ഉൾപ്പെട്ടിരുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമാധാന നൊബേലിനായി ഏറെ വാദിച്ചെങ്കിലും ഈ വർഷം നിരാശനായി.