തീരുവ യുദ്ധങ്ങളില്‍ ആരും വിജയിക്കില്ല, പുതുതായി ഒരു വഴിയും തുറക്കില്ല; യുഎസിന്റെ അധിക നികുതിയില്‍ പ്രതികരിച്ച് ചൈന

വ്യാപാര തീരുവ യുദ്ധങ്ങളില്‍ ആരും വിജയിക്കുന്നില്ലെന്ന് ചൈന. ബ്രിക്സ് രാജ്യങ്ങളുടെ അമേരിക്കന്‍ വിരുദ്ധ നയങ്ങളോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന രാജ്യങ്ങള്‍ക്ക് യുഎസ് 10 ശതമാനം അധിക നികുതി ചുമത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. വിഷയത്തില്‍ പ്രതികരിച്ച ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് നിലപാട് വ്യക്തമാക്കുകയായിരുന്നു.

പ്രൊട്ടക്ഷനിസത്തിലൂടെ ഒരു വഴിയും തുറക്കുന്നില്ലെന്നും മാവോ നിങ് പറഞ്ഞു. രാഷ്ട്രീയ സമ്മര്‍ദം ചെലുത്തലിന്റെ ഭാഗമായി തീരുവകളെ ഉപയോഗിക്കുന്ന രീതിയെ മാവോ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. തീരുവ ചുമത്തല്‍ ആര്‍ക്കും നേട്ടമുണ്ടാക്കില്ലെന്നാണ് ചൈനയുടെ വാദം.

ബ്രിക്സിന്റെ അമേരിക്കന്‍ വിരുദ്ധ നയങ്ങളോട് സഖ്യംചേരുന്ന ഏതൊരു രാജ്യത്തിനുമേലും പത്തുശതമാനം അധികം തീരുവ ചുമത്തുമെന്നായിരുന്നു ട്രംപിന്‍ന്റെ വാക്കുകള്‍. യുഎസ് നയത്തില്‍ നിന്ന് ആര്‍ക്കും പ്രത്യേക പരിഗണന ലഭിക്കില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ട്രൂത്ത് സോഷ്യലിലായിരുന്നു ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ