ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

ചികിത്സയിലായിരുന്ന ഭാര്യയുടെ ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. അമേരിക്കയിലെ മുസോരിയിലെ സെന്റര്‍ പോയിന്റ് മെഡിക്കല്‍ സെന്ററിലാണ് സംഭവം നടന്നത്. ഡയാലിസിസിന് വിധേയയായിരുന്ന യുവതിയെ വെള്ളിയാഴ്ച രാത്രി 11.30ന് ആണ് റോണി വിഗ്‌സ് എന്ന യുവാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.

ഐസിയുവില്‍ കഴിയുന്ന യുവതിയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോള്‍ യുവതി അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് റോണി ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.

താന്‍ വിഷാദ രോഗിയാണെന്നും ഭാര്യയ്ക്ക് ആവശ്യമായ ചികിത്സ നല്‍കാനോ ആശുപത്രി ചെലവുകള്‍ക്കോ മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാലാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും യുവാവ് പൊലീസിന് മൊഴി നല്‍കി. ഇതിന് മുന്‍പും ഇയാള്‍ പലതവണ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായും പൊലീസിനോട് പറഞ്ഞു.

Latest Stories

കേരളത്തിലെ അവയവക്കടത്ത് ശൃംഖലയുടെ രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ, മനുഷ്യവിലാപങ്ങൾ; ശരീരത്തിന്റെ വിലയും ദാരിദ്ര്യത്തിന്റെ വിപണിയും

മദ്യനികുതിയ്ക്ക് പിന്നില്‍ കര്‍ണാടക മദ്യലോബി, ഇതിന് എത്ര പണം കിട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് എം ബി രാജേഷ്

മുഖ്യമന്ത്രിയെ കാണാന്‍ അനുമതി തേടിയിട്ടും നല്‍കിയില്ല, പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്ന് സുകുമാരന്‍ നായര്‍; എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായി ജി സുകുമാരന്‍ നായരെ വീണ്ടും തിരഞ്ഞെടുത്തു

ഗണേഷ് കുമാറിനെ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് പുറത്താക്കി; മുന്‍മന്ത്രിക്ക് മാത്രം അംഗത്വം പുതുക്കി നല്‍കിയില്ല

ഡിഎച്ച്എസ് കസേരകളി തുടരുന്നു, അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവുമായെത്തി രണ്ടാം ദിനവും സ്ഥാനമേല്‍ക്കാനാവാതെ ഡോ റീന; സര്‍ക്കാര്‍ ഉത്തരവ് വരാതെ സ്ഥാനം ഒഴിയില്ലെന്ന് ഡോ മീനാക്ഷി

കടക്കെണിയുടെ കനൽവെളിച്ചമോ, പ്രഖ്യാപനങ്ങളുടെ പ്രകാശഭ്രമമോ?

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്ക് വീണ്ടും കുരുക്ക്; ആദ്യ കുറ്റപത്രത്തിന് അംഗീകാരം നല്‍കി വിജിലന്‍സ് ഡയറക്ടര്‍, ഹൈക്കോടതിയെ അറിയിച്ചു

എബോള ഭീതി ഒഴിഞ്ഞു, സൗത്ത് സുഡാനില്‍ നിന്നെത്തിയ കോട്ടയം സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവ്

'ബോക്സിങ് റിങ്ങിലേക്ക് വരാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ ഭാജി'; ഹർഭജൻ സിംഗിനെ വെല്ലുവിളിച്ച് ശ്രീശാന്ത്

ഗവിയിൽ അങ്കണവാടി ജീവനക്കാരിയുടെ മരണം: പ്രതി കല്ല് കൊണ്ട് തലയ്ക്കടിച്ചു, വെള്ളത്തിൽ മുക്കി ശ്വാസം മുട്ടിച്ച് കൊന്നു