നേപ്പാള്‍ വിമാന ദുരന്തം; വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തി, മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാനാകാത്ത അവസ്ഥയില്‍

നേപ്പാളില്‍ ഇന്ത്യക്കാരുള്‍പ്പെടെ 22 പേരുമായി പറക്കുന്നതിനിടെ കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മസ്താങ് ജില്ലയിലെ സനോസ്വെയറിലാണ് വിമാനം തകര്‍ന്നത്. വിമാനത്തിലെ യാത്രക്കാര്‍ എല്ലാവരും മരിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. പലരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണുള്ളതെന്നാണ് വിവരം.

താര എയര്‍ലൈന്‍സിന്റെ 9എന്‍-എഇടി വിമാനമാണ് പൊഖാറയില്‍ നിന്ന് ജോംസോമിലേക്ക് പറന്നുയര്‍ന്ന ശേഷം കഴിഞ്ഞ ദിവസം കാണാതായത്. വിമാനവുമായുള്ള ബന്ധം പെട്ടെന്ന് നഷ്ടപ്പെടുകയായിരുന്നുവെന്ന് ചീഫ് ഡിസ്ട്രിക്റ്റ് ഓഫീസര്‍ നേത്ര പ്രസാദ് ശര്‍മ പറഞ്ഞു. പറന്നുയര്‍ന്ന് 15 മിനിറ്റിനകം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

മോശം കാലാവസ്ഥ കാരണം ഇന്നലെ നിര്‍ത്തിവെച്ച രക്ഷാപ്രവര്‍ത്തനം ഇന്ന് രാവിലെ നേപ്പാള്‍ ആര്‍മിയുടെ നേതൃത്വത്തില്‍ പുനരാരംഭിക്കുകയായിരുന്നു. കൃത്യമായി ഈ സ്ഥലം ലൊക്കേറ്റ് ചെയ്ത ശേഷം കാല്‍നടയായി ഒരു സംഘവും വ്യോമ മാര്‍ഗം ഒരു സംഘവും പ്രദേശത്തെത്തുകയായിരുന്നു. അവര്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വിമാനം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്.

അശോക് കുമാര്‍ ത്രിപാഠി, ഭാര്യ വൈഭവി ബന്ദേക്കര്‍, മക്കളായ ധനുഷ്, റിതിക എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാര്‍. മഹാരാഷ്ട്രയിലെ താനെ സ്വദേശികളാണിവര്‍. ഇവര്‍ക്ക് പുറമെ 13 നേപ്പാളികളും 3 ജപ്പാന്‍കാരും 2 ജര്‍മന്‍കാരും വിമാനത്തിലുണ്ടായിരുന്നു.

Latest Stories

പ്രണയം പൊട്ടി വിടർന്നു; ആനന്ദ് മധുസൂദനൻ- ചിന്നു ചാന്ദിനി ചിത്രം 'വിശേഷ'ത്തിലെ ഗാനം പുറത്ത്

വടക്കുനോക്കിയന്ത്രത്തിലെ അതേ മീറ്ററിലെ നായകനാണ് മന്ദാകിനിയിലും: അൽത്താഫ് സലിം

അവരെല്ലാവരും കൂടിച്ചേരുമ്പോഴാണ് സിനിമയുടെ മാന്ത്രികത പ്രകടമാകുന്നത്, അത് മലയാളത്തിലുണ്ട്: രാജ് ബി ഷെട്ടി

ഹക്കീം ഷാജഹാനും സന അൽത്താഫും വിവാഹിതരായി; സബ് രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ

തമിഴര്‍ ഇത്രയധികം അധഃപതിച്ചോ; വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ പ്രതികരണവുമായി ജി വി പ്രകാശ് കുമാർ

ആ സീന്‍ എടുക്കവെ വണ്ടി ചതിച്ചു, ആകെ ടെന്‍ഷനായി.. ബ്രേക്കും ആക്‌സിലേറ്ററും കൂടി ഒന്നിച്ച് ചവിട്ടിപ്പോയി: മമ്മൂട്ടി

ഈ വിവാഹത്തിൽ പ്രണയമില്ല, സെക്സുമില്ല; ട്രെന്‍ഡിംഗായി ഫ്രണ്ട്ഷിപ്പ് മാരേജ് !

ആമിര്‍ ഖാനേക്കാള്‍ നല്ലത് വെയിറ്ററായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ്..; ആര്‍ജിവിയുടെ തുറന്നു പറച്ചിലോടെ നടന്‍ പിണങ്ങി, വീണ്ടും ചര്‍ച്ചയാകുന്നു

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്