ഒറ്റപ്പെട്ട് ഉക്രൈന്‍; സഖ്യകക്ഷി അല്ലാത്തതിനാല്‍ സൈനികമായി സഹായിക്കാന്‍ കഴിയില്ലെന്ന് നാറ്റോ

സൈനിക നടപടിക്ക് ഇല്ലെന്നും സൈന്യത്തെ അയയ്ക്കില്ലെന്നും നാറ്റോ. സഖ്യകക്ഷി അല്ലാത്തതിനാല്‍ ഉക്രൈനെ സൈനികമായി സഹായിക്കാന്‍ കഴിയില്ല. പ്രശ്ന പരിഹാരത്തിന് മറ്റ് മാര്‍ഗങ്ങള്‍ തേടുമെന്നും നാറ്റോ അറിയിച്ചു. എന്നാല്‍ പിന്തുണയ്ക്കുന്നതില്‍ നാറ്റോയിലെ അംഗ രാജ്യങ്ങള്‍ക്ക് സ്വന്തമായി തീരുമാനമെടുക്കാമെന്നും നാറ്റോ വ്യക്തമാക്കി. 50 റഷ്യന്‍ സൈനികരെ വധിച്ചുവെന്നും വീണ്ടുമൊരു റഷ്യന്‍ വിമാനം നശിപ്പിച്ചുവെന്നുമാണ് ഉക്രൈന്‍ അവകാശപ്പെടുന്നത്.

ക്രമറ്റോര്‍സ്‌ക് മേഖലയില്‍ റഷ്യയുടെ ആറാമത്തെ വിമാനം നശിപ്പിച്ചതായും യുക്രൈന്‍ വ്യക്തമാക്കി. ഇതിനിടെ റഷ്യക്കാര്‍ എന്നും സുഹൃത്തുക്കള്‍, ആക്രമണത്തിന് ശേഷം ആദ്യ പ്രതികരണവുമായി യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി രംഗത്തെത്തി.വ്‌ളാദിമര്‍ പുടിന്റെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്കാര്‍ ശബ്ദമുയര്‍ത്തണം. റഷ്യയുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചെന്നും വ്‌ളാദിമര്‍ സെലന്‍സ്‌കി വ്യക്തമാക്കി.

നിലവില്‍ യുക്രൈയിനിലെ സെന്ററല്‍ ബാങ്കുകളില്‍ പണം പിന്‍വലിക്കുന്നതിനും പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം ഒരാള്‍ക്ക് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കുന്ന പരമാവധി തുക 100,000 ഹ്രീവ്നിയ (യുക്രൈയിന്‍ കറന്‍സി) ആയി പരിമിതപ്പെടുത്തിയതായി സെന്ററല്‍ ബാങ്ക് ഗവര്‍ണര്‍ അറിയിപ്പ് നല്‍കി.

റഷ്യന്‍ ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പമ്പുകളിലും എടിഎം കൗണ്ടറുകള്‍ക്ക് മുന്നിലും നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. വ്യാഴാഴ്ച രാവിലെ ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പായി കീവില്‍ സൈറണും മുഴങ്ങിയിരുന്നു.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ