ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ഇനി ബ്രിട്ടീഷ് ധനമന്ത്രി; ബ്രിട്ടനില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ സുപ്രധാന പദവികളില്‍

ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടനിലെ പുതിയ ധനമന്ത്രിയായി നിയമിതനായി. പാക് വംശജനായ സാജിദ് ജാവിദ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് മന്ത്രിസഭാ പുന:സംഘനടയില്‍ ധനകാര്യ മന്ത്രിയായി  ഋഷി സുനകിനെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍  തിരഞ്ഞെടുത്തത്.

ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളുടെ ഭര്‍ത്താവാണ് 39-കാരനായ ഋഷി സുനക്. ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന് ശേഷം ബ്രിട്ടീഷ് സര്‍ക്കാരില്‍ ചേരുന്ന ഇന്ത്യന്‍ വംശജനാണ് ഋഷി സുനക്. ബ്രിട്ടനിലെ രണ്ടാമത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ പദവിയിലെത്തുന്ന അദ്ദേഹം ചുമതലയേല്‍ക്കുന്നതോടെ പ്രധാനമന്ത്രിയുടെ ഓഫീസിന് തൊട്ടടുത്തുള്ള ഓഫീസിലേക്ക് മാറും. യോര്‍ക് ഷെയറിലെ റിച്ച്മൗണ്ട്  എംപിയാണ് ഋഷി. നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷതയെയാണ് ഋഷി വിവാഹം കഴിച്ചിരിക്കുന്നത്.

ബ്രെക്സിറ്റിന് ശേഷമുള്ള ബ്രിട്ടന്‍ സാമ്പത്തിക രംഗം എന്ന വലിയ വെല്ലുവിളിയാണ് ഋഷി സുനക്കിനുള്ളത്. വെല്ലുവിളിയേറ്റെടുക്കാന്‍ ഋഷി പ്രാപ്തനായതിനാലാണ് പ്രധാന വകുപ്പായ ധനകാര്യം അദ്ദേഹത്തെ ഏല്‍പ്പിക്കുന്നതെന്നും സര്‍ക്കാരും ബ്രിട്ടീഷ് ജനതയും ഋഷി സുനകില്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ