ചെങ്കടലില്‍ ഹൂതികള്‍ ആക്രമിച്ച എണ്ണടാങ്കറുകള്‍ ചോരുന്നു; കപ്പലിന്റെ നിയന്ത്രണം നഷ്ടമായി; വന്‍ പരിസ്ഥിതി നാശത്തിനിടയാക്കുമെന്ന് അമേരിക്ക

ചെങ്കടലില്‍ ഹൂതിവിമതരുടെ ആക്രമണത്തിനിരയായ ഗ്രീക്ക് എണ്ണടാങ്കറില്‍നിന്നുള്ള ചോര്‍ച്ച ശക്തമായി. എണ്ണയുടെ ചോര്‍ച്ച തടയാന്‍ സാധിക്കാത്തതോടെ വന്‍ പരിസ്ഥിതി നാശത്തിനിടയാക്കുമെന്നു യുഎസ് പ്രതിരോധവകുപ്പ് മുന്നറിയിപ്പു നല്‍കി.
ഒരാഴ്ച മുന്പ് ആക്രമണം നേരിട്ട എംവി സുനിയോണ്‍ എന്ന കപ്പലിലെ തീ ഇതുവരെ അണഞ്ഞിട്ടില്ല. കപ്പലിനെ കെട്ടിവലിച്ച് കൊണ്ടുപോകാന്‍ രണ്ടു ടഗ് ബോട്ടുകള്‍ അയച്ചെങ്കിലും ഹൂതികളുടെ ആക്രമണം മൂലം നടന്നില്ലെന്നു യുഎസ് വ്യക്തമാക്കി.

ഒന്നരലക്ഷം ടണ്‍ (പത്തു ലക്ഷം വീപ്പ) ക്രൂഡ് ആണ് കപ്പലിലുള്ളത്. കഴിഞ്ഞ ബുധനാഴ്ചയാണു ഹൂതികള്‍ ഈ കപ്പല്‍ ആക്രമിച്ചത്. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണു കപ്പലുകള്‍ ആക്രമിക്കുന്നതെന്നാണ് ഹൂതികള്‍ പറയുന്നത്.

കഴിഞ്ഞ ദിവസം, യെമനു സമീപം ചരക്കുകപ്പലുകള്‍ ഹൂതികള്‍ ആക്രമിച്ചിരുന്നു. പാനമയില്‍ രജിസ്റ്റര്‍ ചെയ്ത എസ്ഡബ്ല്യു നോര്‍ത്ത് വിന്‍ഡ് വണ്‍ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. ഇതില്‍ ഗ്രീക്ക് കപ്പലിന്റെ നിയന്ത്രണം നഷ്ടമായി കടലിലൂടെ ഒഴുകുകയാണ്. ചെറു ബോട്ടുകളിലെത്തിയ സംഘമാണ് കപ്പല്‍ ആക്രമിച്ചത്. കപ്പലിന്റെ എന്‍ജിന്‍ തകരാറിലായി. 25 ജീവനക്കാരില്‍ 23ഉം ഫിലിപ്പീനികളും രണ്ടു പേര്‍ റഷ്യക്കാരുമാണ്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല.

ആക്രമണമേറ്റ പാനമ കപ്പലില്‍ അടുത്ത തുറമുഖത്തേക്കു വഴിതിരിച്ചു വിട്ടു. ഹൂതി വിമതരുടെ ആക്രമണത്തിന് പിന്നാലെ ചെങ്കടലില്‍ അമേരിക്കയുടെ സൈനിക സാനിധ്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി