റോമില്‍ മുസ്സോളിനിയുടെ ചെറുമകള്‍ക്ക് വിജയം

ഇറ്റാലിയന്‍ ഫാസിസ്റ്റ് നേതാവായിരുന്ന ബെനിറ്റോ മുസ്സോളിനിയുടെ കൊച്ചുമകള്‍ക്ക് റോം മുനിസിപ്പല്‍ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയം. നാല്‍പത്തിയേഴുകാരിയായ റേച്ചലേ മുസ്സോളിനി ഇത് രണ്ടാംവട്ടമാണ് തെരഞ്ഞെടുക്കപ്പെടുന്നത്. ഒക്‌ടോബര്‍ മൂന്ന് നാല് തീയതികളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 8,200 വോട്ടുകള്‍ നേടിയ റേച്ചെലെ ആണ് ഏറ്റവുമധികം ഭൂരിപക്ഷം നേടിയ സ്ഥാനാര്‍ത്ഥി. കഴിഞ്ഞവട്ടം (2016) നേടിയതിനേക്കാള്‍ 657 വോട്ടുകള്‍ കൂടുതല്‍.

ബ്രദേഴ്‌സ് ഓഫ് ഇറ്റലി എന്ന വലതുപക്ഷ പാര്‍ട്ടിയുടെ പ്രതിനിധിയായ റേച്ചെലെ മാദ്ധ്യമങ്ങളോടു പ്രതികരിച്ചത് തന്റെ കുടുംബപ്പേര് തോന്നിപ്പിക്കുന്നതുപോലെ താന്‍ തീവ്രവലതുപക്ഷക്കാരിയല്ല എന്നും ഇടതുപക്ഷചിന്താഗതിക്കാരായ നിരവധി സുഹൃത്തുക്കള്‍ തനിക്കുണ്ടെന്നുമാണ്. ഞാന്‍ ഇന്റര്‍വ്യൂ ചെയ്യപ്പെട്ടതെല്ലാം ഇതേ കാരണത്താലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനുശേഷവും ഞാന്‍ നന്നായി ജോലി ചെയ്തു. അത് തുടരും.

സ്‌കൂള്‍കാലം മുതല്‍ പലരും പറയുന്നത് കേള്‍ക്കാമായിരുന്നു. ഞാന്‍ ബെനിറ്റോ മുസ്സോളിനിയുടെ പേരക്കുട്ടിയാണെന്ന്. ഈ പേരും വഹിച്ചുകൊണ്ടാണ് ഇത്രയുംകാലം ജീവിച്ചത്. ഞാന്‍ ആ ആകുലതകളെ തരണം ചെയ്തു. പിതാമഹന്റെ ഫാസിസത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് റേച്ചെലെ മാദ്ധ്യമങ്ങള്‍ക്ക് ഉത്തരം കൊടുക്കാന്‍ തയ്യാറായില്ല. ആ വിഷയം സംസാരിച്ചാല്‍ നാളെ നേരം വെളുത്താലും തീരില്ല എന്നു മാത്രമാണ് പ്രതികരിച്ചത്.

ബെനിറ്റോ മുസ്സോളിനിയുടെ നാലാമത്തെ മകനും പിയാനിസ്റ്റുമായിരുന്ന റൊമാനോ മുസ്സോളിനിയുടെ മകളാണ് റേച്ചെലേ.  റേച്ചെലെയേക്കാള്‍ പന്ത്രണ്ടുവയസ്സിനു മുതിര്‍ന്ന സഹോദരിയും നടിയുമായ അലസ്സാന്‍ഡ്ര യൂറോപ്യന്‍ പാര്‍ലമെന്റ് അംഗമായിരുന്നു. വിഖ്യാതനടി  സോഫിയാ ലോറന്‍ ഇവരുടെ മാതൃസഹോദരിയാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ