ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍: മൊഹമ്മദ് യൂനുസ് സത്യപ്രതിജ്ഞ ചെയ്തു; 15 അംഗ കൗണ്‍സില്‍ നിലവില്‍ വന്നെന്ന് സൈനിക മേധാവി

കലാപത്തിനും തുടര്‍ന്ന് ഷെയ്ഖ് ഹസീനയുടെ രാജിക്കും ശേഷം പുതിയ സര്‍ക്കാര്‍ ബംഗ്ലാദേശില്‍ അധികാരമേറ്റു. സാമ്പത്തിക വിദഗ്ധനും സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവുമായ മൊഹമ്മദ് യൂനുസ് (84) ഇടക്കാല സര്‍ക്കാരിന്റെ മേധാവിയായി സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റിന്റെ വസതിയായ ബംഗഭബനിലായിരുന്നു സത്യപ്രതിജ്ഞ. പ്രസിഡന്റ് മൊഹമ്മദ് ഷഹാബുദ്ദീന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

യൂനുസ് മുഖ്യ ഉപദേശകനായി 15 അംഗ കൗണ്‍സിലാണ് നിലവില്‍ വരുന്നതെന്ന് സൈനിക മേധാവി വഖര്‍ ഉസ് സമാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സാലിഹ് ഉദ്ദീന്‍ അഹമ്മദ്, ഡോ. ആസിഫ് നസ്രുള്‍, ആദിലുര്‍ റഹ്‌മാന്‍ ഖാന്‍, ഹസന്‍ ആരിഫ്, തൗഹിദ് ഹുസൈന്‍, സൈദ റിസ്വാന ഹസന്‍, എം ഡി നഹിദ് ഇസ്ലാം, ആസിഫ് മഹ്‌മൂദ്, ബ്രിഗേഡിയര്‍ ജനറല്‍ (റിട്ട) എം സഖാവത് ഹുസൈന്‍, സുപ്രദീപ് ചക്മ, ഫരീദ അക്തര്‍, ബിദാന്‍ രഞ്ജന്‍ റോയ്, എ എഫ് എം ഖാലിദ് ഹസന്‍, നൂര്‍ജഹാന്‍ ബീഗം, ഷര്‍മിന്‍ മുര്‍ഷിദ്, ഫാറൂഖ്-ഇ-അസം എന്നിവരാണ് മന്ത്രിസഭാംഗങ്ങളെന്ന് ബംഗ്ലാദേശ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാരിസിലായിരുന്ന യൂനുസ് വെള്ളിയാഴ്ചയാണ് രാജ്യത്ത് എത്തിയത്. ബംഗ്ലാദേശിന്റെ രണ്ടാം വിമോചനമാണ് ഷെയ്ഖ് ഹസീനയുടെ പുറത്താക്കലെന്ന് പ്രതികരിച്ച യൂനുസ്, സമാധാനത്തിനായി ആഹ്വാനം ചെയ്തു. യൂനുസിനെതിരെയുള്ള കേസുകള്‍ പ്രസിഡന്റ് പിന്‍വലിച്ചു. യൂനുസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ മാത്രമേ അംഗീകരിക്കൂ എന്ന് പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചയില്‍ ‘വിവേചന വിരുദ്ധ വിദ്യാര്‍ഥി പ്രസ്ഥാനം’ നേതാക്കള്‍ അറിയിച്ചിരുന്നു. മൂന്നുമാസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്ന് ജയില്‍മോചിതയായ ബിഎന്‍പി നേതാവ് ഖാലിദ സിയ ആവശ്യപ്പെട്ടു.

Latest Stories

'ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതന വർധനവ് സ്വാഗതം ചെയ്യുന്നു, പക്ഷെ തൃപ്തി ഇല്ല'; ഇനിയും സർക്കാരിന് ആശമാരെ പരിഗണിക്കാൻ സമയം ഉണ്ടെന്ന് ആശാ വർക്കേഴ്സ്

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്