രാജ്യാതിർത്തികൾ കടന്ന് മൃഗക്കടത്ത്; അതിസാഹസികമായി രക്ഷപ്പെടുത്തിയത് 400 ലേറെ മൃഗങ്ങളെ, കണ്ടെത്തിയവയിൽ ഉയര്‍ന്ന വിപണി മൂല്യമുള്ള പട്ടികളും പൂച്ചകളും

അനധികൃതമായി മൃഗക്കടത്ത് നടത്തുന്ന വൻ സംഘത്തെ പിടികൂടി സ്‌പെയ്ൻ പൊലീസ്. അതിസാഹസികമായി അറസ്റ്റ് ചെയ്ത സംഘത്തിന്റെ പക്കൽ നിന്ന് കണ്ടെത്തിയത് പട്ടിയും പൂച്ചയും അടക്കം നാന്നൂറിലേറെ മൃഗങ്ങളെയാണ്. ഈ മൃഗങ്ങളില്‍ പലതും വിപണിയില്‍ ഉയര്‍ന്ന മൂല്യമുള്ള ഇനങ്ങളാണെന്നും ഇവയെ ഓണ്‍ലൈനില്‍ അനധികൃതമായി വാങ്ങിയതാണെന്നും പൊലീസ് അറിയിച്ചു.

കിഴക്കൻ യൂറോപ്പിൽ നിന്ന് അൻഡോറ വഴി സ്‌പെയിനിലേക്ക് അനധികൃതമായി മൃഗങ്ങളെ ഇറക്കുമതി ചെയ്ത സംഘം, അമിത ലാഭത്തിനായി അവയെ വിൽക്കാന്‍ ശ്രമിച്ചതായി പോലീസ് സംശയിക്കുന്നു. ആരോഗ്യമുള്ള മൃഗങ്ങളാണെന്ന് വ്യാജരേഖ ചമച്ച് ഇവയെ വിൽപന നടത്തിയതായാണ് കണ്ടെത്തൽ. മൃഗങ്ങളെ ഉപദ്രവിക്കൽ, വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി സംഘത്തിലെ 13 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ബാഴ്‌സലോണയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് നഗരമധ്യത്തിലെ ഒരു പെറ്റ് ഷോപ്പിലെ മോശം അവസ്ഥയെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് രാത്രിയില്‍ അതീവ രഹസ്യമായി പെറ്റ്ഷോപ്പില്‍ പരിശോധന നടത്തിയത്. ഇവിടെ നിന്നും ഉയർന്ന വിപണി മൂല്യമുള്ള ഇനങ്ങളടക്കം 33 നായ്ക്കളെ കണ്ടെത്തി. കഴിഞ്ഞ സെപ്തംബറിലാണ് പെറ്റ് ഷോപ്പില്‍ രഹസ്യ റെയ്ഡ് നടന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇവിടെ പെണ്‍മൃഗങ്ങളെ അവയുടെ ആരോഗ്യം പോലും ശ്രദ്ധിക്കാതെ കൂടുതൽ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനായി ഉപയോഗിച്ചെന്നും പോലീസ് പറയുന്നു. മൃഗങ്ങളെ വൃത്തിഹീനമായ പലപ്പോഴും ഇടുങ്ങിയ വാഹനങ്ങളില്‍ ഏതാണ്ട് 2,000 ത്തോളം കിലോമീറ്റര്‍ വരെയുള്ള ദീര്‍ഘദൂര യാത്രകള്‍ക്ക് കൊണ്ട് പോയത് വഴി പകർച്ചവ്യാധികള്‍ പല സ്ഥലങ്ങളിലും പടരുന്നതിന് കാരണമായെന്നും പൊലീസ് പറയുന്നു. മൃഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനായി സംഘത്തില്‍ ഒരു വെറ്ററനറി ഡോക്ടറും ഉണ്ടായിരുന്നു.

കഴിഞ്ഞ മാസം മൃഗങ്ങളുടെ വിൽപ്പനയും ഉടമസ്ഥതയും നിയന്ത്രിക്കുന്ന കർശന നിയമം സ്‌പെയിൻ പാസാക്കിയിരുന്നു. പെറ്റ് സ്റ്റോറുകളിലൂടെയുള്ള അവയുടെ വിൽപ്പന നിരോധിക്കുന്നതും ഈ നയമത്തില്‍പ്പെടുന്നു. നിയമ ലംഘനങ്ങൾക്ക് ജയിൽ ശിക്ഷയോ 2,00,000 യൂറോ (1,76,16,200 രൂപ) വരെ പിഴയോ ലഭിക്കും.

വംശനാശം തടയാനും ഭൂമിയില്‍ മൃഗങ്ങൾക്ക് സംരക്ഷണം ഒരുക്കുന്നതിനും ഒപ്പം അതുവഴിയുള്ള കരിഞ്ചന്ത അവസാനിപ്പിക്കുന്നതിനും വേണ്ടിയാണ് മൃഗക്കടത്ത് തടയുന്നതിന് ലോക രാജ്യങ്ങൾ നിയമങ്ങൾ പാസാക്കിയിട്ടുള്ളത്. എന്നാല്‍, ഭരണകൂടങ്ങളെ കബളിപ്പിച്ച് ഇപ്പോഴും അനധികൃതമായി മൃഗക്കടത്ത് നടത്തുന്ന സംഘങ്ങള്‍ മിക്ക രാജ്യങ്ങളിലും സജീവമാണ്.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി