കാനഡയെ അമേരിക്കയുടെ 51-ാമത്തെ സ്റ്റേറ്റ് ആക്കുമെന്ന വാദം; ഇലോൺ മസ്‌കിന്റെ പൗരത്വം റദ്ദാക്കണമെന്ന ഹർജിയിൽ ഒപ്പുവച്ചത് 150,000-ത്തിലധികം കനേഡിയൻമാർ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ വടക്കുള്ള സ്വതന്ത്ര അയൽ രാജ്യമായ കാനഡയെ കീഴടക്കി യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ 51-ാമത്തെ സംസ്ഥാനമാക്കി മാറ്റുമെന്ന് ആവർത്തിച്ച് ഭീഷണിപ്പെടുത്തിയതിന് ശേഷം കാനഡയിൽ നിന്നുള്ള 150,000-ത്തിലധികം ആളുകൾ ട്രംപിന്റെ വിശ്വസ്തനായ ഇലോൺ മസ്‌കിന്റെ കനേഡിയൻ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു പാർലമെന്ററി നിവേദനത്തിൽ ഒപ്പുവച്ചു.

ബ്രിട്ടീഷ് കൊളംബിയ എഴുത്തുകാരിയായ ക്വാലിയ റീഡ് കാനഡയിലെ ഹൗസ് ഓഫ് കോമൺസിൽ ഹർജി സമർപ്പിച്ചു. ന്യൂ ഡെമോക്രാറ്റ് പാർലമെന്ററി അംഗവും മസ്‌കിന്റെ കടുത്ത നിരൂപകനുമായ ചാർലി ആംഗസ് ആണ് ഹർജി സമർപ്പിച്ചതെന്ന് കനേഡിയൻ പ്രസ് വാരാന്ത്യത്തിൽ ആദ്യം റിപ്പോർട്ട് ചെയ്തു.

ദക്ഷിണാഫ്രിക്കയിൽ ജനിച്ച മസ്ക് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല, എയ്‌റോസ്‌പേസ് കമ്പനിയായ സ്‌പേസ് എക്‌സ്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ/എക്‌സ് എന്നിവയുൾപ്പെടെയുള്ള യുഎസ് കമ്പനികൾക്ക് നേതൃത്വം നൽകുന്നു. സസ്‌കാച്ചെവാൻ തലസ്ഥാനമായ റെജീനയിൽ നിന്നുള്ള അമ്മ വഴിയാണ് മസ്കിന് കനേഡിയൻ പൗരത്വം ലഭിച്ചത്. ജനുവരി 20 ന് രണ്ടാം പ്രസിഡന്റ് ടേമിനായി വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തിയതിനുശേഷം കാനഡയുടെ പരമാധികാരത്തെ നിരന്തരം വെല്ലുവിളിച്ച യുഎസ് പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം യുഎസ് ഫെഡറൽ ഗവൺമെന്റിന്റെ വലുപ്പം കുറയ്ക്കാൻ അദ്ദേഹം തഹീരുമാനം എടുത്ത് വരുകയാണ്.

കനേഡിയൻ പൗരത്വം റദ്ദ് ചെയ്യണമെന്ന് ഉന്നയിച്ച് ഫെബ്രുവരി 20 ന് സമർപ്പിച്ച റീഡിന്റെ ഹർജിയിൽ, ട്രംപിന്റെ ഉപദേഷ്ടാവായി പ്രവർത്തിച്ചുകൊണ്ട് മസ്‌ക് “കാനഡയുടെ ദേശീയ താൽപ്പര്യത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്” എന്ന് ആരോപിക്കുന്നു.

Latest Stories

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്