'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'

ജി 7 ഉച്ചകോടിക്കിടെ കണ്ടുമുട്ടിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള സംഭാഷണം സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. ‘ ഇൻസ്റ്റഗ്രാമിലെ ഏറ്റവും പ്രശസ്തരായ കപ്പിൾസ് നമ്മളാണ് ‘ എന്ന മെലോണിയുടെ തമാശയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഫ്രാൻസിലെ എവിയാൻ ലെ ബെയ്‌നിൽ നടന്ന 2026 ജി7 ഉച്ചകോടിക്കിടെ ലോകനേതാക്കളുടെ ഔദ്യോഗിക ഗ്രൂപ്പ് ഫോട്ടോയ്ക്ക് മുൻപായി മോദിയും മെലോണിയും പരസ്പരം അഭിവാദ്യം ചെയ്തു. ഈ സമയത്ത് മൈക്രോഫോണിൽ പതിഞ്ഞ സംഭാഷണമാണ് പിന്നീട് വൈറലായത്. ‘ഇൻസ്റ്റഗ്രാമിൽ നമ്മളാണ് ഏറ്റവും പ്രശസ്തമായ കപ്പിൾ’ എന്ന് മെലോണി ചിരിച്ചുകൊണ്ട് പറയുന്നത് വീഡിയോയിൽ കേൾക്കാം.

മോദിയുടെയും മെലോണിയുടെയും പേരുകൾ ചേർത്തുള്ള ‘മെലോഡി’ എന്ന ഹാഷ്ടാഗ് 2023 മുതൽ തന്നെ സോഷ്യൽ മീഡിയയിൽ ജനശ്രദ്ധ നേടിയിരുന്നു. ജനപ്രീതി നേടിയിരുന്നു. വിവിധ അന്താരാഷ്ട്ര വേദികളിലെ ഇരുവരുടെയും ചിത്രങ്ങളും സെൽഫികളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് ഈ ട്രെന്റിന് തുടക്കം കുറിച്ചത്.

അടുത്തിടെ നടന്ന മറ്റൊരു കൂടിക്കാഴ്ചയിൽ ഇന്ത്യയിൽ ഏറെ ജനപ്രിയമായ ‘മെലഡി’ ടോഫി പ്രധാനമന്ത്രി മോദി സമ്മാനിച്ചതിന്റെ വീഡിയോ മെലോണി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചത്തോടെ ‘മെലോഡി’ ട്രെൻഡ് വീണ്ടും ശക്തമായി. മെലോണിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട വീഡിയോയും ഇതാണ്.

Latest Stories

മെസ്സിക്ക് റെഡ് കാർഡ് കൊടുക്കണമായിരുന്നു, റഫറി മനഃപൂർവം അത് വേണ്ടെന്ന് വെച്ചു; സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച

അൽഫോൻസോ ഡേവീസും പ്രതീക്ഷയുടെ കളിക്കളങ്ങളും; അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

'പിഎം ശ്രീ പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് ആരോരുമറിയാതെ ഒപ്പിട്ടതാണ്, ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ'; രമേശ് ചെന്നിത്തല

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തുടര്‍ നടപടി, പിഎം ശ്രീയില്‍ ഒപ്പിട്ട് ഈ പ്രതിസന്ധി ഉണ്ടാക്കിയത് കഴിഞ്ഞ ഗവണ്‍മെന്റ്'; എന്‍ ഷംസുദ്ദീന്‍

ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധം: ഇ.പി. ജയരാജനെതിരെ എസ്‌ഐടി അന്വേഷണം