ബംഗ്ലാദേശില്‍ കണ്ടെയിനര്‍ ടെര്‍മിനലില്‍ ഉഗ്ര സ്‌ഫോടനം; 49 പേര്‍ മരിച്ചു; നിരവധി പേരുടെ നില ഗുരുതരം

ചിറ്റഗോങ്ങില്‍ കണ്ടെയ്നര്‍ ടെര്‍മിനലിലെ ഉഗ്ര സ്‌ഫോടനത്തില്‍ 49 പേര്‍ മരിച്ചു. സംഭവത്തില്‍ 450ലധികം പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന നിരവധി പേരുടെ നില അതീവ ഗുരുതരമാണ്. അതിനാല്‍ മരണ സംഖ്യ വരും മണിക്കൂറുകളില്‍ ഉയരാനിടയുണ്ട്.

ബംഗ്ലാദേശിന്റെ തെക്കന്‍ തുറമുഖ നഗരമായ ചിറ്റഗോങ്ങില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള സീതാകുന്ദയിലാണ് അപകടം നടന്നത്. ടെര്‍മിനലില്‍ അഗ്നിബാധയുണ്ടായപ്പോള്‍ തീയണക്കാന്‍ ശ്രമിച്ചവരാണ് ഉഗ്ര സ്‌ഫോടനത്തില്‍ പെട്ടത്. തീപിടിത്തമുണ്ടായ ഹൈഡ്രജന്‍ പെറോക്സൈഡ് കണ്ടെയ്നറില്‍ നിന്ന് ഡിപ്പോയില്‍ സൂക്ഷിച്ചിരുന്ന മറ്റു കെമിക്കല്‍ കണ്ടെയ്നറുകളിലേക്ക് തീ പടര്‍ന്നതാണ് പൊട്ടിത്തെറിക്കു പിന്നിലെന്നാണ് നിഗമനം.

അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചേര്‍ന്ന നാല്‍പതോളം അഗ്നിശമന സേനാ ജീവനക്കാര്‍ക്കും പത്തോളം പൊലീസുകാര്‍ക്കും രണ്ടാമതുണ്ടായ മറ്റൊരു സ്‌ഫോടനത്തില്‍ പരിക്കേറ്റു. രാത്രി ഒമ്പത് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്നും അര്‍ദ്ധരാത്രിയോടെയാണ് സ്‌ഫോടനമുണ്ടായതെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സ്‌ഫോടനത്തെ തുടര്‍ന്ന് തീ അതിവേഗം പടര്‍ന്നു. സ്‌ഫോടനത്തില്‍ സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. 19 ഓളം അഗ്നിശമന യൂണിറ്റുകള്‍ തീ അണയ്ക്കാന്‍ എത്തിയിട്ടുണ്ട്.

Latest Stories

ടി20 ലോകകപ്പ് 2024: ഇത് കരിയറിന്‍റെ തുടക്കം മാത്രം, ഇനിയേറെ അവസരങ്ങള്‍ വരാനിരിക്കുന്നു; ഇന്ച്യന്ർ യുവതാരത്തെ ആശ്വസിപ്പിച്ച് ഗാംഗുലി

താനൂര്‍ കസ്റ്റഡി മരണം; നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

ഈ സൈക്കിളിൽ കാൽ നിലത്തു ചവിട്ടാതെ 10 മീറ്റർ ഓടിക്കാമോ? 10,000 നേടാം!

ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയ്മില്‍, ഷൂട്ടിംഗ് ആരംഭിച്ചു; വരാനിരിക്കുന്നത് ഗംഭീര പടം

വേതാളം പോലെ കൂടെ തുടരുന്ന ശാപം..., മാർക്ക് ബൗച്ചറും ഹാർദിക്കും ചേർന്ന് മുംബൈയെ കഴുത്ത് ഞെരിച്ച് കൊന്നത് ഇങ്ങനെ

ഐപിഎല്‍ 2024: എങ്ങനെ തോല്‍ക്കാതിരിക്കും, അവന് ടീമില്‍ പുല്ലുവില അല്ലെ കൊടുക്കുന്നത്; തുറന്നുപറഞ്ഞ് മുന്‍ താരം

കേരളത്തില്‍ നിന്നുള്ള കോഴിക്കും താറാവിനും നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട്; അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന പരിരോധന; കാലിത്തീറ്റയ്ക്കും വിലക്ക്

'ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു, കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്'; കൊലപാതകത്തെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ നൽകി യുവതി

ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന്‍

IPL 2024: മുംബൈയുടെ നിഗൂഢ തീരുമാനങ്ങൾ, ടീം മാനേജ്മെന്റ് ഇടപെട്ട് നടപടികൾ സ്വീകരിക്കണം: വിരേന്ദർ സെവാഗ്