മുന്‍ ഭാര്യയ്ക്കും മക്കള്‍ക്കുമെതിരെ മോഷണ കുറ്റമാരോപിച്ച് മറഡോണ

മുന്‍ഭാര്യയ്ക്കും പെണ്‍മക്കള്‍ക്കുമെതിരെ മോഷണ കുറ്റം ആരോപിച്ച് മുന്‍ അര്‍ജന്റീനിയന്‍ ഫുട്ബോളര്‍ ഡീഗോ മറഡോണ. മുന്‍ഭാര്യ ക്ലോഡിയ വില്ലഫാ്നിയും ആ ബന്ധത്തിലെ മക്കളായ ഡല്‍മ, ജിയാന്നിന എന്നിവരും ചേര്‍ന്ന് 2000-2015 കാലയളവില്‍ 34 ലക്ഷം പൗണ്ട് ( 29 കോടിയോളം രൂപ) തട്ടിയെടുത്തെന്നാണ് മറഡോണയുടെ ആരോപണം. പണം മൂവരും ചേര്‍ന്ന് യുറഗ്വായിലെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയെന്നും ഫുട്‌ബോള്‍ ഇതിഹാസം മറഡോണ പറയുന്നു. പിന്നീട് ഈ തുക ഉപയോഗിച്ച് അമേരിക്കയില്‍ വസ്തുവകകള്‍ വാങ്ങി കൂട്ടുകയായിരുന്നു.

മുന്‍ഭാര്യയായ ക്ലോഡിയക്ക് യൂറുഗ്വേ യില്‍ ബാങ്ക് അക്കൗണ്ട് ഉണ്ട്. മക്കളില്‍ ഒരാള്‍ ഇവിടെനിന്ന് പണം അവിടെ നിക്ഷേപിക്കുന്നുമുണ്ട്. പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസ് നടക്കുന്നതിനിടെ മകള്‍ ജിയാന്നിന ഓഗസ്റ്റ് 31 ന് അര്‍ജന്റീനയില്‍നിന്നു യുറുഗ്വേയിലേക്ക് പോയി. മണിക്കൂറുകള്‍ക്ക് ശേഷം തിരികെ വരികയും ചെയ്തു. ഇത് തട്ടിയെടുത്ത പണം നിഷേപിക്കാനായിരുന്നെന്നാണ് മറഡോണയുടെ അഭിഭാഷകന്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ജിയാന്നിനയെ കസ്റ്റഡിയിലെടുക്കുകയല്ലാതെ മാര്‍ഗമില്ലെന്നും മറഡോണയുടെ അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം മറഡോണയുടെ ആരോപണം നിഷേധിച്ചു കൊണ്ട് മകള്‍ ജിയാന്നിന രംഗത്തെത്തി. ട്വിറ്ററിലൂടെ ആയിരുന്നു ജിയാന്നിനയുടെ പ്രതികരണം. 1998 ലായിരുന്നു മറഡോണ- ക്ലോഡിന വിവാഹം. 2003 ല്‍ ബന്ധം വേര്‍പിരിയുകയും ചെയ്തു.

Latest Stories

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

IPL 2024: സംഹാരതാണ്ഡവമാടുന്ന നരെയ്ന്‍, താരത്തിന്‍റെ വിജയരഹസ്യം ഇതാണ്

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്