ചൈനയില്‍ പനി ബാധിച്ച് മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു; ആശുപത്രിയിലേക്ക് പോകുന്നുവെന്ന് അവസാന സന്ദേശം

തിരുവനന്തപുരം സ്വദേശിനിയായ മെഡിസിന്‍ വിദ്യാര്‍ത്ഥിനി ചൈനയില്‍ പനി ബാധിച്ച് മരിച്ചു. കുന്നത്തുകാല്‍ സ്വദേശികളായ അശോകന്‍-ജയ ദമ്പതികളുടെ മകള്‍ രോഹിണിയാണ് മരിച്ചത്. ചൈന ജീന്‍സൗ യൂണിവേഴ്‌സിറ്റിയിലെ അവസാന വര്‍ഷ മെഡിസിന്‍ വിദ്യാര്‍ത്ഥിനിയായിരുന്നു രോഹിണി. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു കുന്നത്തുകാലിലെ വീട്ടില്‍ മരണ വിവരം അറിഞ്ഞത്.

കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ തമിഴ്‌നാട് വാര്‍ഡിലാണ് രോഹിണിയുടെ വീട് സ്ഥിതി ചെയ്യുന്നത്. ഒരാഴ്ചയായി രോഹിണിയ്ക്ക് പനി ബാധിച്ചിരുന്നു. സ്ഥിരമായി വീട്ടിലേക്ക് വിളിച്ചിരുന്ന പെണ്‍കുട്ടി കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ് അവസാനമായി മെസേജ് അയച്ചിരുന്നത്. സുഖമില്ലെന്നും ആശുപത്രിയിലേക്ക് പോകുകയാണെന്നുമായിരുന്നു സന്ദേശം.

തുടര്‍ന്ന് മാതാപിതാക്കള്‍ രോഹിണിയെ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് സുഹൃത്തുക്കളായിരുന്നു. അപ്പോഴേക്കും രോഹിണിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വീട്ടില്‍ നിന്നും നാല് പേര്‍ ചൈനയിലേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോഴായിരുന്നു പെണ്‍കുട്ടി മരിച്ചതായി വിവരം ലഭിച്ചത്.

Latest Stories

മലയാളത്തിൽ വീണ്ടുമൊരു പ്രണയകഥ; സുരേശനും സുമലതയും തിയേറ്ററുകളിലേക്ക്

എന്നെ സെക്സി വേഷത്തിൽ കാണുന്നത് അവർക്ക് ഇഷ്ടമാവില്ലെന്ന് എനിക്കു തോന്നി: അനാർക്കലി മരിക്കാർ

സിനിമയോ സിനിമാതാരങ്ങളോ ഈ ലോകത്തിന്‍റെ നിലനില്‍പ്പിന് ഒഴിവാക്കാന്‍ പറ്റാത്ത ഘടകങ്ങളല്ല, ഫഹദ് പറഞ്ഞതിൽ കാര്യമുണ്ട്; പ്രതികരണവുമായി പൃഥ്വിരാജ്

'ആ ആംഗിളിൽ നിന്ന് ഫോട്ടോയെടുക്കരുത്'; പാപ്പരാസികളോട് കയർത്ത് ജാൻവി കപൂർ

ഡീ ഏജിങ്ങിനായി വിജയ് യുഎസിലേക്ക്; 'ഗോട്ട്' പുത്തൻ അപ്ഡേറ്റ്

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം