'കമുറി' ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; ഫിലിപ്പീന്‍സില്‍ കനത്ത ജാഗ്രതാനിര്‍ദ്ദേശം

കമുറി ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് ഫിലിപ്പീന്‍സില്‍ കനത്ത ജാഗ്രതാനിര്‍ദ്ദേശം. ടിസോയി എന്ന് പ്രാദേശികമായി അറിയപ്പെടുന്ന കമുറി ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചയോടെ പതിമടങ്ങ് ശക്തി പ്രാപിക്കുമെന്നാണ് നിഗമനം. ആല്‍ബെ പ്രവിശ്യയില്‍ നിന്നു മാത്രം ഒരു ലക്ഷത്തോളം പേരെയാണ് നിലവില്‍ ഒഴിപ്പിച്ചത്. താമസസ്ഥലത്തു നിന്ന് ഒഴിയാന്‍ തയ്യാറാകാത്തവരെ ബലം പ്രയോഗിച്ച് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറ്റാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.

തെക്കന്‍ ലുസോണില്‍ കമുറി ചുഴലിക്കാറ്റിന്റെ ഫലമായി 20 മുതല്‍ 30 വരെ സെന്റിമീറ്റര്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. 150 കിലോമീറ്റര്‍ വേഗത്തില്‍ നീങ്ങുന്ന ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചയോടെ 185 മുതല്‍ 200 വരെ കിലോമീറ്റര്‍ വേഗം കൈവരിക്കുമെന്നാണ് നിഗമനം. ഫിലിപ്പീന്‍സില്‍ വ്യാപകമായ മണ്ണിടിച്ചിലിനും കനത്ത മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാനിര്‍ദ്ദേശം നല്‍കി.

ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്ന സൂചനകളെ തുടര്‍ന്ന് തിങ്കളാഴ്ച രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. പ്രമുഖ എയര്‍ലൈന്‍സ് സെബു പസഫിക് നിരവധി ഫ്‌ളൈറ്റുകള്‍ റദ്ദാക്കി. 2019 ഡിസംബര്‍ 11-ന് നടക്കാനിരിക്കുന്ന സൗത്ത്- ഈസ്റ്റ് ഏഷ്യന്‍ ഗെയിംസിന്റെ നടത്തിപ്പും പ്രതിസന്ധിയിലായി. 11 രാജ്യങ്ങളില്‍ നിന്ന് 8000 ത്തോളം അത് ലറ്റുകളാണ് ഗെയിംസില്‍ പങ്കെടുക്കുന്നത്.

Latest Stories

തിരഞ്ഞെടുപ്പ് ഫലം കേരളത്തില്‍ രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് കെ.സുരേന്ദ്രന്‍; കേരളത്തില്‍ നടന്നത് ശക്തമായ ത്രികോണ മത്സരമെന്ന് ജാവദേക്കര്‍

ആ ഒറ്റക്കാര്യം കൂടി അനുകൂലമായാൽ സഞ്ജുവിനെ പൂട്ടാൻ ഇനി ഒരുത്തനും പറ്റില്ല, അവനാണ് ഈ സീസണിലെ മാസ്റ്റർ ബ്ലാസ്റ്റർ: മാത്യു ഹെയ്ഡൻ

ലൈംഗിക പീഡന പരാതി; ബ്ലൂകോര്‍ണര്‍ നോട്ടീസ് ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണ മടങ്ങിയെത്തുക തിരഞ്ഞെടുപ്പിന് ശേഷം

ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

വിവാഹ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തു! ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിനിടെ രണ്‍വീറിന് ഇതെന്തു പറ്റി? ചര്‍ച്ചയാകുന്നു

അമ്പയറിനെ ആരും തെറി പറയേണ്ട, സഞ്ജു ഔട്ട് ആയത് തന്നെയാണ്; രാജസ്ഥാൻ നായകനെതിരെ ഓസീസ് താരം

കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ആക്രമണം; മാതൃഭൂമി ക്യാമറമാന് ദാരുണാന്ത്യം

IPL 2024: യുദ്ധഭൂവില്‍ ഗദയും ചുഴറ്റി നില്‍ക്കുന്ന ബാലിയെ ഓര്‍മ്മപ്പെടുത്തികൊണ്ടു ഒരു ബാറ്റര്‍, പക്ഷേ ഇവിടെയും വിധി മറ്റൊന്നായില്ല!

ന്യൂ തഗ് ഇന്‍ ടൗണ്‍.. തോക്കുമായി കുതിച്ച് സിമ്പു; 'തഗ് ലൈഫ്' ടീസര്‍ എത്തി

റാബി വിളവെടുപ്പിന്റെ പ്രഖ്യാപനം തിരിച്ചടിയായി; തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍