പുടിന് നല്‍കിയ ബഹുമതികള്‍ തിരിച്ചെടുത്ത് ജൂഡോ ഫെഡറേഷന്‍

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് സമ്മാനിച്ച ബഹുമതികള്‍ തിരിച്ചെടുത്ത് അന്താരാഷ്ട്ര ജൂഡോ ഫെഡറേഷന്‍ (ഐ.ജെ.എഫ്). 2008ല്‍ ബഹുമാനാര്‍ഥം അദ്ദേഹത്തിന് സമ്മാനിച്ച അധ്യക്ഷ പദവിയും അംബാസഡര്‍ എന്ന നിലയിലുള്ള അംഗീകാരവുമാണ് ഐ.ജെ.എഫിന്റെ ആഗോള ഭരണസമിതി പിന്‍വലിച്ചത്.

ലോകരാജ്യങ്ങളെ ആശങ്കയിലാഴ്ത്തി യുക്രെയ്‌നുനേരെ ആക്രമണം അഴിച്ചുവിട്ട സാഹചര്യത്തിലാണ് നടപടി. ജൂഡോയില്‍ ഏറെ തല്‍പരനായ പുടിന് 2012ല്‍ ഐ.ജെ.എഫ് എട്ടാമത് ഡാന്‍ പദവി സമ്മാനിച്ചിരുന്നു. റഷ്യയില്‍ ജൂഡോയില്‍ ഈ ഗ്രേഡ് ലഭിക്കുന്ന ആദ്യ വ്യക്തികൂടിയാണ് 69കാരനായ പുടിന്‍.

അതേസമയം, റഷ്യന്‍ അധിനിവേശം അഞ്ചാം ദിനത്തിലേക്ക് കടക്കുകയും കീവ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ പോരാട്ടം തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വരും മണിക്കൂറുകള്‍ നിര്‍ണായകമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രസിഡന്റ് വെളോഡിമര്‍ സെലന്‍സ്‌കി.

ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് യുക്രൈന്‍ പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. ഖാര്‍കീവില്‍ സൈനിക സാന്നിധ്യം ഉറപ്പിക്കുയും തലസ്ഥാന നഗരമായ കീവിനെ റഷ്യന്‍ സേന വളയുകയും ചെയ്ത സാഹചര്യത്തില്‍ കൂടിയാണ് യുക്രൈന്‍ പ്രസിഡന്റ് ഇത്തരം ഒരു പ്രതികരണം നടത്തുന്നത്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ