ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നു എന്നത് പച്ച കള്ളമാണ്; ട്രംപിന്റെ വാദം തള്ളി ജോ കെന്‍റ്

ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നു എന്ന് കുറച്ച് ദിവസം മുൻപാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നത്. എന്നാൽ അത് തെറ്റാണെന്ന വാദവുമായി യുഎസ് ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ മുൻ ഡയറക്ടർ ജോ കെന്റ് രംഗത്ത് എത്തിയിരിക്കുകയാണ്. ഇറാൻ ആണവായുധം വികസിപ്പിക്കുന്നതിന് അടുത്തുപോലും എത്തിയിട്ടില്ലെന്നാണ് ഇറാനെതിരായ യുദ്ധത്തിൽ പ്രതിഷേധിച്ച് രാജിവെച്ച ജോ കെന്റ് ഒരു അഭിമുഖത്തിൽ പ്രതികരിച്ചത്.

ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നുവെന്ന കാരണം പറഞ്ഞാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആക്രമണത്തെ ന്യായീകരിച്ചിരുന്നത്. ഫെബ്രുവരി 28ന് ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് പിന്നാലെ പല തവണ ട്രംപ് ഈ കാരണം ആവർത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ട്രംപിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുന്നതാണ് ജോ കെന്റിന്റെ വെളിപ്പെടുത്തൽ.

ഇറാൻ ആണവായുധം വികസിപ്പിക്കുന്നതിന് രണ്ടാഴ്ച മാത്രം അകലെ ആയിരുന്നുവെന്നാണ് യുദ്ധത്തെ കുറിച്ച് ചൊവ്വാഴ്ച ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതേ കുറിച്ചുള്ള ചോദ്യത്തോട് അത് നിലനിൽക്കാത്ത വാദമാണെന്നും യുദ്ധം ആരംഭിക്കുന്ന സമയത്ത് അവർ ആണവായുധ നിർമാണത്തിനടുത്ത് എത്തിയിരുന്നില്ലെന്നും ജോ കെന്റ് പറഞ്ഞതായാണ് റിപ്പോർട്ടുകൾ.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയെ വധിച്ചത് യുഎസിന് അനുകൂലമായില്ലെന്നും അത് ഇറാൻ ജനതയെയും അദ്ദേഹത്തിന്റെ അനുയായികളെയും കൂടുതൽ ശക്തിപ്പെടുത്തുകയാണുണ്ടായതെന്നും ജോ കെന്റ് പറഞ്ഞു. ആയത്തുള്ള അലി ഖമനയി മരണത്തിൽ ഭയപ്പെട്ടിരുന്നുവെന്ന് താൻ കരുതുന്നില്ല, അദ്ദേഹമൊരു ബുദ്ധിശൂന്യൻ ആയതുകൊണ്ടല്ല, മറിച്ച് വധിക്കപ്പെട്ടാലും അത് അനുയായികളെയും അദ്ദേഹത്തിന്റെ ഭരണകൂടത്തെയും ശക്തിപ്പെടുത്തും എന്നതുകൊണ്ടാണ് എന്നായിരുന്നു ജോ കെന്റിന്റെ പ്രതികരണം.

Latest Stories

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ധോണിയുടെ ടീമിൽ കളിക്കുക എന്നത്: സഞ്ജു സാംസൺ

'യശസ്‌വി ജയ്‌സ്വാൾ ഓറഞ്ച് ക്യാപ്പ് ഹോൾഡർ ആകും, ജസ്പ്രീത് ബുംറ പർപ്പിൾ ക്യാപ്പ് ഹോൾഡറും'; പ്രവചനവുമായി മുൻ ഇന്ത്യൻ താരം

'സഞ്ജു പോയതോടെ രാജസ്ഥാൻ റോയൽസ് തീർന്നു, അവനായിരുന്നു ആ ടീമിന്റെ മുഖം'; തുറന്ന് പറഞ്ഞ് മുൻ സൗത്ത് ആഫ്രിക്കൻ താരം

പാചകവാതക പ്രതിസന്ധിയ്ക്ക് പിന്നാലെ പെട്രോള്‍ വിലയിലും വര്‍ധന; പ്രീമിയം പെട്രോളിന് രണ്ട് രൂപ വര്‍ധന

തിരുവനന്തപുരത്ത് അപ്രതീക്ഷിത നീക്കവുമായി എൽഡിഎഫ്; നടന്‍ സുധീര്‍ കരമന സ്ഥാനാര്‍ഥിയായേക്കും

“ശബ്ദമുണ്ട്, അധികാരം ഇല്ല: പൗരൻ വിഷയമാകുന്ന കാലം” പുതിയ രാഷ്ട്രീയ ഭൂപടം

ഭരണകൂടത്തിനെതിരായി പ്രതിഷേധിച്ച മൂന്ന് പേരെ ഇറാന്‍ പരസ്യമായി തൂക്കിലേറ്റി; 19 വയസുള്ള ഗുസ്തി ചാമ്പ്യനെയടക്കം ജനക്കൂട്ടത്തിന് മുന്നിലിട്ട് ഇറാന്‍ ഭരണകൂടം തൂക്കി കൊന്നു

'നിരസിക്കപ്പെട്ടു, പക്ഷേ പരാജയപ്പെട്ടില്ല' കഴിവുളള സ്ത്രീകള്‍ക്ക് പരിഗണന ലഭിക്കണം; രാഹുൽ ഗാന്ധിയോട് നേരിട്ട് അഭ്യർത്ഥനയുമായി ഷമ മുഹമ്മദ്

ചുട്ടുപൊള്ളി കേരളം; അടുത്ത മൂന്ന് ദിവസം 11 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സ് കോറിന്റെ വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; ഒറ്റ ആഴ്ചയ്ക്കിടെ ഇറാന്‍ സര്‍ക്കാരിന് നഷ്ടമാകുന്ന നാലാമത്തെ ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍