'അപകട മരണങ്ങള്‍ ഉണ്ടാകുമെന്നു കരുതി കാര്‍ ഫാക്ടറികള്‍ ആരും അടച്ചിടാറില്ല'; കൊറോണ നിയന്ത്രണങ്ങളെ പരിഹസിച്ച് ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബൊല്‍സൊനാരോ

കൊറോണ വൈറസിനെതിരായ നിയന്ത്രണങ്ങളെ പരിഹസിച്ച് ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബൊല്‍സനാരോ. അപകട മരണങ്ങളുണ്ടാകുമെന്ന് കരുതി ആരും കാര്‍ ഫാക്ടറികള്‍ അടച്ചു പൂട്ടാറില്ലെന്നും ചിലര്‍ മരിച്ചു വീഴുന്നത് സ്വാഭാവികമാണെന്നും ജെയില്‍ ബൊല്‍സനാരോ പറഞ്ഞു.

“ട്രാഫിക് മരണങ്ങള്‍ ഉണ്ടാകുമെന്ന് കരുതി നിങ്ങള്‍ക്ക് കാര്‍ ഫാക്ടറി അടച്ചു പൂട്ടാനാവില്ല. എന്നോട് ക്ഷമിക്കണം, ചിലയാളുകള്‍ മരിക്കും, അതാണ് ജീവിതമെന്ന് പറയുന്നത്”, കഴിഞ്ഞ ദിവസം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബൊല്‍സനാരോ പറഞ്ഞതാണിത്.

സാവോ പോളോയിലെ മരണനിരക്കില്‍ തനിക്ക് സംശയമുണ്ടെന്നും സ്റ്റേറ്റ് ഗവര്‍ണര്‍മാര്‍ രാഷ്ട്രീയലാഭത്തിനു വേണ്ടി തെറ്റായ കണക്കുകളാണ് പുറത്തു വിടുന്നതെന്നും പ്രസിഡന്റ് ജെയിര്‍ ബൊല്‍സനാരോ ആരോപിച്ചിരുന്നു

രാജ്യത്തെ 26 ഗവര്‍ണര്‍മാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് വിപണികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ബ്രസീലിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണ് സാവോ പോളോ. അവിടെ മരണസംഖ്യ വളരെ കൂടുതലാണ്. 1223 പേരാണ് ഇവിടെ രോഗബാധിതരായുള്ളത്.

മാത്രമല്ല ഇതുവരെ 68 പേര്‍ മരിക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് പ്രസിഡന്റ് ഇത്തരത്തില്‍ പ്രതികരിച്ചത്. രാഷ്ട്രീയ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി കാര്യങ്ങള്‍ തീരുമാനിക്കാനാവില്ലെന്നും അവിടെ എന്താണ് സംഭവിക്കുന്നതെന്ന് നോക്കേണ്ടതുണ്ടെന്നുമാണ് പ്രസിഡന്റ് അഭിമുഖത്തിനിടെ പറഞ്ഞത്.

രാജ്യത്ത് വിവിധ ഗവര്‍ണര്‍മാര്‍ സ്വീകരിച്ച് കര്‍ശന നിയന്ത്രണങ്ങളെ പരിഹസിച്ച് “ബ്രസീലിനെ തടയാനാവില്ല” എന്ന തരത്തിലുള്ള കാമ്പയിനുകളെ പ്രസിഡന്റ് പ്രോത്സാഹിപ്പിക്കുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഇറ്റലിയില്‍ രോഗം ഗുരുതരമായി വ്യാപിക്കുന്നതിന് തൊട്ടു മുമ്പ് മിലാനിലും ഇത്തരത്തിലുള്ള കാമ്പയിനുകള്‍ നടന്നിരുന്നു

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ