ഗാസയിലെ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കാന്‍ ഇടപെടണം, വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം; മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി പലസ്തീന്‍ പ്രസിഡന്റ്

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പലസ്തീന്‍ പ്രസിഡന്റ് മെഹമൂദ് അബ്ബാസ് മാര്‍പാപ്പയോട് ആവശ്യപ്പെട്ടു. ഫ്രാന്‍സിസ് മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി അദേഹം പറഞ്ഞു. കൂടിക്കാഴ്ച ഫലപ്രദമായിരുന്നു.ഓരോ തവണയുള്ള കൂടിക്കാഴ്ചയും പഴയ സുഹൃത്തിനെ കണ്ടുമുട്ടുന്നതുപോലെയാണ്. ഗാസയില്‍ ഇരകളാക്കപ്പെടുന്ന പലസ്തീന്‍കാരോട് മാര്‍പാപ്പ ഐക്യദാര്‍ഢ്യമേകുന്നതിന് നന്ദി പറയുന്നതായും അബ്ബാസ് പറഞ്ഞു. മൂന്നുവര്‍ഷത്തിനുശേഷമാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്.

അതേസമയം, ക്രിസ്മസ് ആകുമ്പോഴേക്കും ഇപ്പോള്‍ യുദ്ധവും സംഘര്‍ഷവും നടക്കുന്ന എല്ലാ മേഖലകളിലും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് അന്താരാഷ്ട്ര നേതാക്കളോട് ഫ്രാന്‍സിസ് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. ത്രികാലജപ പ്രാര്‍ത്ഥനയോടനുബന്ധിച്ച നടത്തിയ അഭ്യര്‍ത്ഥനയില്‍ പ്രത്യേകമായി ഉക്രെയ്‌നും, പാലസ്തീന്‍, ഇസ്രായേല്‍, സിറിയ ഉള്‍പ്പടെയുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്കും, മ്യാന്‍മാറും സുഡാനും പോലെ യുദ്ധവും അക്രമവും നിമിത്തം കഷ്ടതയനുഭവിക്കുന്ന മറ്റ് പ്രദേശങ്ങളിലെ ജനങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥന തുടരാന്‍ പാപ്പ ആഹ്വാനം ചെയ്തു.

മറിയത്തിന്റെ അമലോത്ഭവതിരുനാള്‍ദിനത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ മംഗളവാര്‍ത്ത മാനവകുലത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും മനോഹരവുമായ നിമിഷങ്ങളിലൊന്നാണെന്ന് പാപ്പ പറഞ്ഞു.

സൃഷ്ടിയെക്കുറിച്ച് മൈക്കള്‍ ആഞ്ചലോ സിസ്റ്റൈന്‍ ചാപ്പലില്‍ വരച്ച ചിത്രത്തില്‍ പിതാവായ ദൈവം വിരല്‍ കൊണ്ട് മനുഷ്യനെ തൊടുന്ന നിമിഷം പോല മനുഷ്യനും ദൈവവും തമ്മിലുള്ള കൂടിക്കാഴ്ചയുടെ നിമിഷമാണത്. 2025 ജൂബിലി വര്‍ഷത്തിനായി തയാറെടുക്കുന്ന പശ്ചാത്തലത്തില്‍ അമലോത്ഭവ മാതാവില്‍ നിന്ന് ജനിച്ച കര്‍ത്താവായ യേശുവിനായി ഹൃദയങ്ങളും മനുസുകളും തുറക്കാന്‍ പാപ്പ ഏവരെയും ക്ഷണിച്ചു. അതിന് കുമ്പസാരമെന്ന കൂദാശ ഏറെ സഹായകമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്