ഇറാന്‍ ആക്രമണത്തിന് തിരിച്ചടി; ടെഹ്‌റാന്‍ ഉള്‍പ്പെടെ മൂന്ന് നഗരങ്ങളില്‍ സ്‌ഫോടനം നടത്തി ഇസ്രയേല്‍, വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

ഇറാന്‍ ആക്രമണത്തിന് തിരിച്ചടി നൽകി ഇസ്രയേല്‍. ടെഹ്‌റാന്‍ ഉള്‍പ്പെടെ മൂന്ന് ഇറാനിയന്‍ നഗരങ്ങളില്‍ ഇസ്രയേല്‍ സ്‌ഫോടനം നടത്തി. ഇസ്രയേല്‍ മിസൈലാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തെഹ്‌റാന്‍, തബ്രിസ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലാണ് സ്‌ഫോടനങ്ങളുണ്ടായത്. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു.

ലെബനാനിലെ ഇസ്രായേല്‍ കടന്നുകയറ്റത്തിന് മറുപടിയായി കഴിഞ്ഞ ദിവസം രാത്രി ഇറാന്‍ നടത്തിയ മിസൈലാക്രമണത്തിന് പിന്നാലെയാണ് ഇസ്രായേല്‍ പ്രത്യാക്രമണം ആരംഭിച്ചത്. തെക്കന്‍ ബെയ്‌റൂത്തിലേക്ക് ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കും അമേരിക്കന്‍ നാവിക ഉപരോധത്തിനും കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഗേര്‍ ഗാലിബഫും പ്രതികരിച്ചിരുന്നു. ഇസ്രയേലിലെ റാമത് ഡേവിഡ് വ്യോമതാവളത്തിനു നേരെയും ഇറാന്റെ ആക്രമണമുണ്ടായി.

ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ ഇമാം ഖമനയി വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഇറാന്‍ നിര്‍ത്തി വച്ചിട്ടുണ്ട്. ഗസയിലേക്കുള്ള റഫ ഇടനാഴിയും കരീം അബു സലീം ഇടനാഴിയും ഇസ്രയേല്‍ അടച്ചു. ഇറാന്റെ ആക്രമണത്തെ തുടര്‍ന്നുള്ള സുരക്ഷിതത്വ നടപടിയെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. അതേസമയം ഇസ്രയേലിലേക്ക് ഇറാന്‍ നടത്തിയ ആക്രമണത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അപലപിച്ചു. ഇറാന്‍ നയതന്ത്രത്തിലേക്ക് മടങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കരുതെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിനോട് ട്രംപ് ആവശ്യപ്പെട്ടിരുന്നു.

Latest Stories

സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സെന്‍റ് നെല്ലിക്കുന്നേലിന്‍റെ പിതാവ് എന്‍ ജെ ജോസഫ് നിര്യാതനായി

ശക്തമായ മഴ, അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും; ജാഗ്രത നിർദേശം നൽകി അധികൃതർ

ഇസ്രയേലിന് നേരെ കനത്ത പ്രഹരവുമായി ഇറാൻ; മിസൈലുകൾ തൊടുത്ത് പ്രത്യാക്രമണം, മിസൈലുകൾ തകർത്തെന്ന് ഇസ്രായേൽ

രജത് പാട്ടിദാറിനെ ടീമിൽ ഉൾപെടുത്താൻ സാധിക്കില്ല, നിലവിലെ സ്‌ക്വാഡിൽ ഞങ്ങൾ സംതൃപ്തരാണ്: അജിത് അഗാർക്കർ

സംസ്ഥാനത്ത് ഇന്ന് കനത്ത മഴ; മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട്

സഹകരണ സംഘങ്ങളിലെ വായ്‌പ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ആശ്വാസമേകാൻ 'ആശ്വാസ് 2026'; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

യുഎഇയിൽ ആശുപത്രി പൂട്ടി; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ തേടി മുഖ്യമന്ത്രി

പാലക്കാട് ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി ബസ് മോഷ്ടിച്ച് ടൗണിൽ കറങ്ങി; ജീവനക്കാര്‍ പിന്തുടര്‍ന്നതോടെ ബസ് ഉപേക്ഷിച്ച് രക്ഷപെട്ടു; പലയിടത്തും വാഹനമിടിച്ചു

'ആ ചിരിയും മാഞ്ഞു'; മലയാളത്തിന്റെ പ്രിയ നടൻ സലിം കുമാറിന് വിട നൽകി കേരളം

'ഫണ്ടുകൾ പലതും കൈപ്പറ്റിയത് ഗൂഗിൾ പേയിലൂടെ'; വയനാട് കുടുംബശ്രീ അഴിമതിയിൽ നടന്നത് ഗുരുതര ക്രമക്കേടെന്ന് മന്ത്രി ടി സിദ്ദിഖ്