യെമന്‍ എയര്‍വേസിന്റെ അവസാന വിമാനവും തകര്‍ത്തു; ഇസ്രയേല്‍ ആക്രമിച്ചത് ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി തയാറാക്കി നിര്‍ത്തിയ വിമാനം; സന വിമാനതാവള റണ്‍വേ ബോംബിട്ട് തകര്‍ത്തു

ഹൂതികള്‍ക്കെതിരായുള്ള ആക്രമണത്തില്‍ യെമന്‍ എയര്‍വേസിന്റെ അവസാന വിമാനവും തകര്‍ത്ത് ഇസ്രയേല്‍. യമന്‍ തലസ്ഥാനമായ സനയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെ നടത്ത ആക്രമണത്തിലാണ് വിമാനം പൂര്‍ണമായും തകര്‍ന്നത്. യെമനിയെ എയര്‍വേസിന്റെ അവസാന വിമാനവും പൂര്‍ണമായു തകര്‍ത്തതായി സനാ രാജ്യാന്തര വിമാനത്താവളം ജനറല്‍ ഡയറക്ടര്‍ ഖാലിദ് അല്‍-ഷൈഫ് എക്‌സില്‍ കുറിച്ചു. ഏവിയേഷന്‍ ഡാറ്റ പ്രകാരം സൗദിയിലേക്ക് ഹജ്ജ് തീര്‍ഥാടകരുമായി പോകേണ്ട വിമാനമാണെന്ന് തകര്‍ന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

വിമാനതാവള റണ്‍വേ ബോംബിട്ട് തകര്‍ത്തു. ഉച്ചയോടെയാണ് വിമാവതാവളത്തിനുനേരെ വ്യോമാക്രമണമുണ്ടായത്. റണ്‍വേക്ക് പുറമേ ടാര്‍മാര്‍ക്കിലുണ്ടായ യമനിയ വിമാനവും തകര്‍ത്തു. വിമാനത്താവളത്തിനെ ലക്ഷ്യമിട്ട് നാലു തവണ ആക്രണമുണ്ടായി.

മക്കയില്‍ വാര്‍ഷിക ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകാനായി തീര്‍ത്ഥാടകര്‍ ഈ വിമാനത്തില്‍ കയറാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വിമാനത്തിനുനേരെ ആക്രമണമുണ്ടായതെന്ന് യമനില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സിവിലിയന്‍ വിമാനത്താവളത്തെയാണ് ഇസ്രയേല്‍ ആക്രമിച്ചതെന്ന് ഹൂതി മിലിഷ്യ അറിയിച്ചു. ആറ് വിമാനങ്ങള്‍ മെയ് ആറിന് ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തിരുന്നു. അതിനുശേഷം കഴിഞ്ഞ 17നാണ് വിമാനത്താവളം വീണ്ടും പ്രവര്‍ത്തനം പുനരാരംഭിച്ചത്.

യമനിലേക്ക് സഹായം എത്തിക്കാനായി യുഎന്‍ ഉപയോഗിക്കുന്നത് സന അന്താരാഷ്ട്ര വിമാനത്താവളമാണ്. ഹൂതി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ 20 ദശലക്ഷത്തിലധികം പേര്‍ക്ക് വൈദ്യചികിത്സ, മരുന്ന്, സഹായം എന്നിവ ലഭ്യമാക്കുന്ന ഒരു സുപ്രധാന കണ്ണിയാണ് സന വിമാനത്താവളം.

ചൊവ്വാഴ്ച്ച ഇസ്രയേലിലെ ബെന്‍ ഗുരിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഹൂതികള്‍ തുടര്‍ച്ചയായി രണ്ടു ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇസ്രയേല്‍ വിമാനത്താവളങ്ങള്‍ക്കു നേര്‍ക്ക് ഹൂതികള്‍ നടത്തുന്ന ആക്രമണത്തിന് തിരിച്ചടിയാണ് സനായിലെ ആക്രമണം. 48 മണിക്കൂറിനിടെ ഹൂതികളുടെ രണ്ട് മിസൈലാക്രമണമാണ് ഇസ്രയേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളം ലക്ഷ്യമിട്ട് ഉണ്ടായത്. െടല്‍ അവീവിനടുത്തുള്ള രാജ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമാണിത്. വ്യോമാക്രമണത്തിന് മുന്‍പ് സൈറണുകള്‍ മുഴങ്ങിയതായും ആര്‍ക്കും പരിക്കില്ലെന്നും ഇസ്രായേല്‍ വ്യക്തമാക്കി. ഇസ്രയേലിന് നേര്‍ക്ക് ബാലിസ്റ്റിക് മിസൈലുകളാണ് പ്രയോഗിച്ചതെന്നും ഹൂതികള്‍ വ്യക്തമാക്കി.

Latest Stories

'കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്'; നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ