തിരിച്ചടി ശക്തമാക്കി ഇറാന്‍, അമേരിക്കയുടെ 27 താവളങ്ങളിൽ ആക്രമണം; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് യുഎഇ

ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെ തിരിച്ചടി കൂടുതൽ ശക്തമാക്കി ഇറാൻ. ഇപ്പോള്‍ അമേരിക്കയുടെ വിവിധ രാജ്യങ്ങളിലെ സൈനിക താവളങ്ങളടക്കമുള്ള 27 കേന്ദ്രങ്ങളിലേക്കാണ് ഇറാൻ ആക്രമണം നടത്തിയത്.

ദുബായില്‍ ഒരു മണിക്കൂറിനിടെ മൂന്നു സ്‌ഫോടനങ്ങളുണ്ടായി. ഖത്തറില്‍ 12 സ്‌ഫോടനങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ഖമനെയിയുടെ വധത്തിനുശേഷം ഇതുവരെ കാണാത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ഇറാഖ് എര്‍ബിലിലെ യുഎസ് സൈനിക താവളത്തിനുനേരെയും ആക്രമണം ഉണ്ടായി.

ബഹ്‌റൈനില്‍ അപകടസൈറണ്‍ മുഴക്കിയിട്ടുണ്ട്. പുറത്തിറങ്ങുന്നവര്‍ സേനാ താവളങ്ങള്‍ക്ക് സമീപത്തു കൂടിയുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍. ബഹറൈനില്‍ 9 ഡ്രോണുകള്‍ വർഷിക്കുകയും ദോഹയിൽ ശക്തമായ ആക്രമണം ഉണ്ടാവുകയും ചെയ്തു. ആളുകള്‍ വീടുകളില്‍ നിന്നും പുറത്തു ഇറങ്ങരുതെന്നും എല്ലാവരും ജാഗ്രതയോടെ വീടുകളില്‍ തന്നെ കഴിയണമെന്ന് യുഎഇ അധികൃതര്‍ നിര്‍ദേശിച്ചു.

Latest Stories

ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം: 'ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

'അടുത്ത മഴയ്ക്ക് മുൻപ് എല്ലാവർക്കും വീട്'; വയനാട് ടൗൺഷിപ്പ് നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

രക്തമാണ് ലോകത്തിന്റെ കറൻസി

നാഗ്പൂരില്‍ സ്ഫോടകവസ്തു നിർമ്മാണ യൂണിറ്റിൽ വന്‍സ്ഫോടനം; 17 പേര്‍ കൊല്ലപ്പെട്ടു, 18 പേര്‍ക്ക് പരിക്ക്

കത്തിക്കയറി സ്വർണം, ഒറ്റയടിക്ക് പവന് കൂടിയത് 3,200 രൂപ; ഇന്നത്തെ വില

'ജനങ്ങൾക്ക് വേണ്ടത് സമാധാനം, സാധാരണക്കാരെ കൊല്ലുന്നത് തടയണം'; ട്രംപിനും ഇസ്രയേലിനുമെതിരെ ആഞ്ഞടിച്ച് സൊഹ്റാൻ മംദാനി

പശ്ചിമേഷ്യയിലെ സംഘർഷം: കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള കൂടുതൽ വിമാന സർവീസുകൾ റദ്ദാക്കി

ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്‍ മാധ്യമങ്ങള്‍

പ്രീമിയം ബോളറിന്റെ മോശം പ്രകടനം; ശ്രീലങ്കയ്‌ക്കെതിരെ വിജയിച്ചിട്ടും പാകിസ്ഥാൻ പുറത്തേക്ക്

'ചത്താ പച്ചാ'; ലക്ഷ്യം വിജയം മാത്രം; ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം ഇന്ന്