ഇസ്രയേല്‍ വധിക്കാന്‍ സാധ്യത, രാജ്യത്ത് ഒരിടത്തും സുരക്ഷിതനല്ലെന്ന വിലയിരുത്തല്‍; ആയത്തുള്ള ഖമേനിയും കുടുംബവും ഭൂഗര്‍ഭ ബങ്കറിലേക്ക് മാറി

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയെ വധിക്കാന്‍ ഇസ്രയേല്‍ പദ്ധതിയിട്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ  ഖമേനിയും കുടുംബവും ബങ്കറില്‍ ഒളിച്ചു. ഖമനിയും കുടുംബവും ഭൂഗര്‍ഭ ബങ്കറിലേക്ക് മാറിയെന്ന് ‘ഇറാന്‍ ഇന്റര്‍നാഷനല്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഖമേനി മകന്‍ മൊജ്താബ ഉള്‍പ്പെടെയുള്ള കുടുബാംഗങ്ങള്‍ വടക്കു കിഴക്കന്‍ ടെഹ്‌റാനിലെ ലാവിസനിലെ ബങ്കറിലേക്ക് മാറിയെന്നാണ് ‘ഇറാന്‍ ഇന്റര്‍നാഷനല്‍’ റിപ്പോര്‍ട്ട് ചെയ്തത്.

ഇസ്രായേലിനെതിരായ മുന്‍ ഓപ്പറേഷനുകളുടെ സമയത്തും ഖമേനിയുടെ കുടുംബത്തെ ബങ്കറിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച മഷാദ് നഗരത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം ഖമേനി രാജ്യത്ത് ഒരിടത്തും സുരക്ഷിതനല്ലെന്നുള്ള മുന്നറിയിപ്പാണെന്ന് വിലയിരുത്തിയതോടെയാണ് രഹസ്യ സങ്കേതത്തിലേക്ക് കുടുംബാംഗങ്ങളടക്കം പരമോന്നത നേതാവ് മാറിയതെന്നും ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രയേല്‍ ഇറാനെതിരെ ആക്രമണം ആരംഭിച്ച ദിവസം തന്നെ ഖമേനിയെ ഇല്ലാതാക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും അതിന് സാധ്യമായിരുന്നിട്ടും ഇറാനിലെ യുറേനിയം സംമ്പുഷ്ടീകരണം പൂര്‍ണമായും നിര്‍ത്തലാക്കുന്നതിന് തീരുമാനമെടുക്കാന്‍ അവസാന അവസരം നല്‍കിയതാണെന്നും നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാന്‍ ഇന്റര്‍നാഷനല്‍ വ്യക്തമാക്കുന്നു. നിലവില്‍ വാഷിങ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറാന്‍ ഇന്റര്‍നാഷനല്‍ ഖമേനിയും കുടുംബവും യുദ്ധം മുറുകിയ സാഹചര്യത്തില്‍ സുരക്ഷിത താവളത്തില്‍ തന്നെ തുടരുമെന്നും വ്യക്തമാക്കി.

ആയത്തുള്ള ഖമേനിയെ വധിക്കാന്‍ ഇസ്രയേല്‍ പദ്ധതിയിട്ടുവെന്ന വാര്‍ത്ത റോയിട്ടേഴ്‌സാണ് പുറത്തുവിട്ടത്. കഴിഞ്ഞദിവസങ്ങളില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇടപെട്ടു തടഞ്ഞെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. ‘ഇറാന്‍കാര്‍ അമേരിക്കക്കാരെ ആരെയും കൊന്നില്ലല്ലോ. അവരത് ചെയ്യുംവരെ രാഷ്ട്രീയനേതൃത്വത്തെ ഉന്നംവയ്ക്കുന്ന വിഷയം നാം സംസാരിക്കാന്‍ പോകുന്നില്ല’ എന്നു ട്രംപ് നിലപാടെടുത്തെന്നാണ് 2 യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഖമേനിയെ വധിക്കാന്‍ അവസരമുണ്ടെന്ന് ഇസ്രയേല്‍ പലകുറി അവകാശപ്പെടുകയും ഇക്കാര്യം യുഎസിനു മുന്നില്‍ ഒന്നിലേറെത്തവണ അവതരിപ്പിക്കുകയും ചെയ്‌തെന്നും എന്നാല്‍ ട്രംപ് തള്ളിക്കളയുകയാരുന്നു എന്നുമായിരുന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ