നിങ്ങളുടെ ഏത് ആക്രമണവും അതേ തരത്തിൽ തന്നെ നേരിടും; ട്രംപിന് ഇറാന്റെ മറുപടി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ. ചൊവ്വാഴ്ചയ്ക്കുള്ളിൽ ഹോർമൂസ് കടലിടുക്ക് തുറക്കണമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഹോർമുസ് തുറന്നില്ലെങ്കിൽ ഇറാനിയൻ വൈദ്യുത നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് മറുപടിയായി സമാനമായി തന്നെ തിരിച്ചടിക്കുമെന്നാണ് ഇറാൻ മറുപടി നൽകിയിരിക്കുന്നത്.

അതേസമയം ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഇസ്രയേലിന്റെ ഹെയ്ഫയിലുള്ള റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായിരുന്ന നാലു പേർക്ക് പരിക്കേറ്റിട്ടുണ്ട്. നാലുപേരെ കാണാതായെന്നും ഇസ്രയേൽ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഗൾഫ് മേഖലയിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ വീണ്ടും തുടരുകയാണ്. കുവൈറ്റിലെ വൈദ്യുത നിലയങ്ങൾ, ജലശുദ്ധീകരണ ശാലകൾ, എണ്ണപാടങ്ങൾ എന്നിവിടങ്ങളിൽ ആക്രമണങ്ങൾ നടന്നപ്പോൾ ബഹറൈയ്‌നിലെ എണ്ണ പാടവും ആക്രമിക്കപ്പെട്ടിട്ടുണ്ട്.

അതിനിടെ ഇറാന്റെ ഖുർദിഷ് പ്രദേശത്തെ സുലൈമാനിയ നഗരത്തിൽ ഡ്രോൺ ആക്രമണം തുടരുകയാണ്. അതേസമയം ഇസ്രയേലും അമേരിക്കയും ഇനി ആക്രമണങ്ങൾ കടുപ്പിക്കാനാണ് തീരുമാനങ്ങളെങ്കിൽ അന്താരാഷ്ട്ര വ്യാപാരത്തെയും ആഗോള ഊർജ പ്രവാഹത്തെയും ബാധിക്കുമെന്നാണ് മോജ്തബ ഖമനയിയുടെ ഉപദേശകനായ അലി അക്ബർ വെലായത്തിയുടെ മുന്നറിയിപ്പ്.

Latest Stories

സഞ്ജുവിനെ എന്തിനാണ് വിമർശിക്കുന്നത്, ടി-20 ലോകകപ്പിൽ അവൻ ചെയ്തത് നിങ്ങൾ മറന്നോ?: സ്റ്റീഫൻ ഫ്ളെമിങ്

ധോണി ഉണ്ടായിരുന്നെങ്കിൽ നീയൊന്നും ഇമ്മാതിരി പരിപാടി കാണിക്കില്ലായിരുന്നു: അമ്പാട്ടി റായിഡു

ചെന്നൈക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമാണ് മാറ്റ് ഹെൻറി, എന്തൊരു മോശം താരമാണ്'; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

ഇടതുമുന്നണിക്ക് മാനിഫെസ്‌റ്റോ തിരുത്തേണ്ടി വന്നത് അവരുടെ ഗതികേട്; അങ്ങനെ ഒന്ന് ഇറക്കരുതെന്ന സമാന്യ ബുദ്ധിയെങ്കിലും അവര്‍ക്ക് വേണ്ടിയിരുന്നു : കെ. സുധാകരന്‍

ഇതിനേക്കാൾ നുണകൾ നിറച്ച മറ്റൊരു പ്രോഗ്രസ് റിപ്പോർട്ടില്ല; എഴുതി വച്ചിരിക്കുന്നത് പച്ചക്കള്ളം : വി. ഡി. സതീശൻ

ഇടതുപക്ഷത്തെ സഹായിക്കാനാണ് മോദി ശബരിമല ക്ഷേത്രത്തെ മറന്നുപോയത്; തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മറുവശത്ത് ബിജെപി-എൽഡിഎഫ് പങ്കാളിത്തസഖ്യം: രാഹുൽ ഗാന്ധി

യുഎസ്-ഇസ്രായേൽ ആക്രമണം; ഐആർജിസി ഇന്റലിജൻസ് മേധാവി മാജിദ് ഖദേമി കൊല്ലപ്പെട്ടു

പാക്-അഫ്ഗാൻ അതിർത്തിയിൽ വീണ്ടും സംഘർഷം; ആറ് പാക് സൈനികർ കൊല്ലപ്പെട്ടെന്ന് താലിബാൻ

അഡ്വ. എം. ലിജുവിൻ്റെ “വിഷൻ കായംകുളം 2050”; സമഗ്ര വികസനത്തിനുള്ള ദിശയും ഉത്തരവാദിത്വവും

പ്രകടന പത്രിക തിരുത്തി എൽഡിഎഫ്; തിരുത്തിയത് വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഖണ്ഡ‍ികകൾ