കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ ആക്രമണം; നിരവധി പേർക്ക് പരിക്ക്, വൻ നാശനഷ്ടം

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ ആക്രമണം. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ടി1 യാത്രാ ടെർമിനലിന് കേടുപാടുകൾ സംഭവിച്ചു. പ്രതിരോധ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബിയാണ് ഇക്കാര്യം അറിയിച്ചത്.

ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചു. എയർപോർട്ടിലെ വിമാനങ്ങൾ മാറ്റി. ആക്രമണത്തെ തുടർന്ന് ടെർമിനൽ കെട്ടിടത്തിന് കാര്യമായ നാശനഷ്ടമുണ്ടായതായും നിരവധി പേർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി.

സാഹചര്യങ്ങൾ സായുധ സേന ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് നിരീക്ഷിച്ചുവരികയാണെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാൻ സേന പൂർണ സജ്ജതയിലാണെന്നും വക്താവ് പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

പിരമിഡിന്റെ അടിത്തട്ടിൽ ബുൾഡോസർ ഇടിക്കുമ്പോൾ: പശ്ചിമ ബംഗാളിലെ റെയിൽവേ കച്ചവടക്കാരെ ഒഴിപ്പിക്കൽ എന്താണ് നമ്മെ പഠിപ്പിക്കുന്നത്?: ഹൗറയിലെ ബുൾഡോസർ, മുംബൈയിലെ ബോർഡ്റൂം: എഫ്എംസിജി ഭീമന്മാർ കേൾക്കുന്നുണ്ടോ?

ആർഭാടവും അനാവശ്യവും; പൊലീസിൽ ആവശ്യത്തിന് അംഗബലമില്ലാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് ഗാർഡ് ഓഫ് ഓണർ എന്തിനാണ്?: വി. ഡി. സതീശൻ

'നരഹത്യശ്രമകുറ്റം മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നു'; യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിൽ എസ്ഐടി റിപ്പോർട്ട്

അഞ്ചു സ്ഥലങ്ങൾ കണ്ടെത്തി കേന്ദ്രത്തെ അറിയിക്കണം; രേഖാമൂലം അറിയിച്ചാല്‍ അടുത്ത ബജറ്റിൽ കേരളത്തിന് എയിംസ് ലഭിക്കും : സുരേഷ് ഗോപി

പെരിയ ഇരട്ടക്കൊല കേസ്; പരോൾ വ്യവസ്ഥ ലംഘിച്ച് പ്രതിയുടെ റീൽസ് ഷൂട്ട്

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം; ജീവനക്കാർക്ക്‌ ജാഗ്രത കുറവ് ഉണ്ടായതായി പ്രാഥമിക വിലയിരുത്തൽ

കർണാടകയിൽ ഡി കെ ശിവകുമാർ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്

ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്; യുഎസുമായി ചർച്ചക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രഖ്യാപനം

സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

ഇത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം; കെ എൽ രാഹുലിനെ വാനോളം പുകഴ്ത്തി ആകാശ് ചോപ്ര