'ഇന്ത്യക്കാർ ഇം​ഗ്ലണ്ടിനുള്ളതാണ്, ഇന്ത്യയെ ഞങ്ങൾ ഇന്ത്യയ്ക്ക് തിരികെ നൽകിയതാണ്'; ഇന്ത്യൻ വംശജയായ യുവതിക്ക് നേരെ വംശീയാധിക്ഷേപം നടത്തി യുവാവ്

ഇന്ത്യൻ വംശജയായ യുവതിക്ക് നേരെ വംശീയാധിക്ഷേപം നടത്തി യുവാവ്. യുകെയിലെ ട്രെയിനിലാണ് സംഭവം. മദ്യപിച്ചെത്തിയ യുവാവ് ഇന്ത്യൻ വംശജയായ യുവതിയെ അധിക്ഷേപിച്ച് ചില പരാമർശങ്ങൾ നടത്തുന്ന വീഡിയോ ആണ് ഇപ്പോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സംഭവത്തിൽ വലിയ ജനരോക്ഷമാണ് ഉയരുന്നത്.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെ വലിയ രോഷമാണ് ഇയാൾക്കെതിരെ ഉയരുന്നത്. ‘ഇന്ത്യക്കാർ ഇം​ഗ്ലണ്ടിനുള്ളതാണ്, ഇന്ത്യയെ ഞങ്ങൾ ഇന്ത്യയ്ക്ക് തിരികെ നൽകിയതാണ്’ എന്നൊക്കെയാണ് ഇയാൾ സ്ത്രീയോട് പറയുന്നത്. ഇന്ത്യയിൽ നിന്നും ഇം​ഗ്ലണ്ടിലേക്ക് കുടിയേറിയ ഒരാളുടെ മകൾക്ക് നേരെയാണ് ഇയാൾ വംശീയാധിക്ഷേപം നടത്തിയത്. നിറയെ ആളുകളുള്ള ട്രെയിനിൽ വച്ചാണ് ഇയാൾ സ്ത്രീക്ക് നേരെ ബഹളം വയ്ക്കുന്നത്. ട്രെയിനിൽ മറ്റ് യാത്രക്കാരെയും കാണാം.

ഗബ്രിയേൽ ഫോർസിത്ത് എന്ന യൂസറാണ് ആദ്യം ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. എന്നാൽ, ആ വീഡിയോ പിന്നീട് നീക്കം ചെയ്യപ്പെട്ടു. പക്ഷേ, അപ്പോഴേക്കും വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിൽ വീഡിയോ പ്രചരിച്ചിരുന്നു. ഇന്ത്യൻ വംശജയായ സ്ത്രീയെ അധിക്ഷേപിക്കുന്നതിനോടൊപ്പം തന്നെ ഇയാൾ മൊബൈൽ ഫോണിൽ ഇതെല്ലാം റെക്കോർഡ് ചെയ്യുന്നതും കാണാം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ