'ഇന്ത്യ ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യം, അമേരിക്കന്‍ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയുന്നില്ല'; വീണ്ടും ന്യായീകരിച്ച് ട്രംപ്

ഇന്ത്യയുടെ മേൽ അമേരിക്ക ചുമത്തിയ അധിക തീരുവയെ വീണ്ടും ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യമാണെന്നും അമേരിക്കന്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ കഴിയുന്നില്ലെന്നും ട്രംപ് പറഞ്ഞു. എന്നാൽ അധിക തീരുവ ഏർപ്പെടുത്തിയിട്ടും അമേരിക്കയിൽ ഇന്ത്യൻ ഉത്പന്നങ്ങൾ വിറ്റുപോകുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താരിഫുകളില്‍ ചിലത് ഇന്ത്യ ഏര്‍പ്പെടുത്തിയതാണ്. ഇന്ത്യ അമിത തീരുവ ഏര്‍പ്പെടുത്തുമ്പോഴും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ അമേരിക്കന്‍ മാര്‍ക്കറ്റിലേക്ക് ഒഴുകുകയാണ്. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ക്ക് ഇന്ത്യ 200 ശതമാനം നികുതിയാണ് ചുമത്തിയിരുന്നത്. ഇതേതുടര്‍ന്ന് അവര്‍ക്ക് ഇന്ത്യയില്‍ പ്ലാന്റ് തുടങ്ങേണ്ടി വന്നെന്നും ട്രംപ് കുറ്റപ്പെടുത്തി.

അതിനിടെ ഇന്ത്യ യുഎസ് ബന്ധം പഴയപടിയാകുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പ്രതികരിച്ചു. നവംബറോടെ ഉഭയകക്ഷി കരാര്‍ ഉണ്ടാക്കാനാകുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇരുരാജ്യങ്ങള്‍ തമ്മില്‍ വ്യപാര കരാറില്‍ അവസാനമായ ചര്‍ച്ച നടന്നത്. അടുത്ത ഘട്ട ചര്‍ച്ച ഓഗസ്റ്റ് 25ന് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും തീരുവ പ്രഖ്യാപനത്തോടെ നടന്നില്ല.

Latest Stories

'ലോകകപ്പിൽ ലയണൽ മെസ്സിക്കെതിരെ മത്സരം വന്നാൽ അത് കലക്കും'; ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

'ഞാൻ ഫുട്ബോളിൽ നിന്ന് വിരമിച്ചതുപോലെയാണ് ആദ്യ മത്സരശേഷം എനിക്ക് തോന്നിയത്, ഇപ്പോൾ ഞങ്ങൾ തിരിച്ചു വന്നു': ക്രിസ്റ്റ്യാനോ റൊണാൾഡോ

രാജകീയ തിരിച്ചുവരവിൽ ക്രിസ്റ്റ്യാനോ; അഞ്ച് ഗോളിന് ഉസ്‌ബെകിസ്താനെ കീഴടക്കി

പത്മഭൂഷൺ നിറവിൽ മമ്മൂട്ടി; രാഷ്ട്രപതിയിൽനിന്ന് ബഹുമതി ഏറ്റുവാങ്ങി

ഡി എച്ച് എസ് സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട ഡോ റീനയുടെ സ്ഥലം മാറ്റം ശരിവെച്ച് ഹൈക്കോടതി; അഡ്മിനിസ്ട്രേറ്റീവ് ഉത്തരവ് റദ്ദാക്കി

പിണറായി വിജയൻറെ വീട്ടിലെ റെയ്ഡിനിടെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

'പൊലീസ് സ്റ്റേഷനുകളിൽ കെട്ടികിടക്കുന്ന നൂറുകണക്കിന് വാഹനങ്ങൾ ഉടൻ നീക്കം ചെയ്യും, 'സ്പെയ്സ്' എന്ന പേരിൽ പദ്ധതി'; രമേശ് ചെന്നിത്തല

'ആരുടെയും ഔദാര്യത്തിലല്ല, ടിവികെ സർക്കാർ രൂപീകരിച്ചത് ജനങ്ങളുടെ അനുമതിയോടെ'; എം കെ സ്റ്റാലിനെയും ഉദയനിധി സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയുടെ തീപ്പൊരി പ്രസംഗം

'ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളടിച്ച താരം മെസ്സി, ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതൽ തവണ നിലപാടുമാറ്റിയ മുഖ്യമന്ത്രി വി ഡി സതീശൻ'; പരിഹസിച്ച് എം ബി രാജേഷ്

'മദ്യനയം വലിയ അഴിമതിലക്ഷ്യം വെച്ച് അതിവേഗത്തിൽ തീർപ്പാക്കിയ നടപടി, ദുരവ്യാപക സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും'; കെ സുരേന്ദ്രൻ