ദൈവനാമത്തില്‍ ആവശ്യപ്പെടുന്നു, ഈ കൂട്ടക്കുരുതി അവസാനിപ്പിക്കു: ഫ്രാന്‍സീസ് മാര്‍പ്പാപ്പ

ഉക്രൈനിലെ റഷ്യന്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ദുരിതം അനുഭവിക്കുന്നവരുടെ നിലവിളി കേട്ട് യുദ്ധം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഞായറാഴ്ചത്തെ ബലിയര്‍പ്പണ വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ദൈവത്തെ ഓര്‍ത്തെങ്കിലും ദുരിതം അനുഭവിക്കുന്നവരുടെ നിലവിളി കേള്‍ക്കുക. ബോംബ് ഇടുന്നതും ആക്രമണങ്ങളും നിര്‍ത്തുക. ദൈവനാമത്തില്‍ ആവശ്യപ്പെടുകയാണ്, ഈ കൂട്ടക്കുരുതി അവസാനിപ്പിക്കുക’ അദ്ദേഹം പറഞ്ഞു.

അതിനിടെ, ഉക്രൈനിലെ ലീവ് നഗരത്തില്‍ റഷ്യന്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 134 പേര്‍ക്കു പരുക്കേറ്റു. പോളണ്ട് അതിര്‍ത്തിയോട് ചേര്‍ന്ന യാവോറിവ് സൈനിക താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

മരിയോപോളിലും റഷ്യ ശക്തമായ ആക്രമണമാണ് നടത്തുന്നത്. മരിയോപോളിന്റെ കിഴക്കന്‍മേഖല റഷ്യ പിടിച്ചെടുത്തെന്നും ആക്രമണത്തില്‍ന്നും 1,500ല്‍ അധികം പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ആയിരക്കണക്കിന് പൗരന്‍മാരെ സുരക്ഷിത ഇടങ്ങളിലേക്കു മാറ്റാനുള്ള ശ്രമവും പരാജയപ്പെട്ടതായാണ് വിവരം.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ