പാകിസ്ഥാൻ പൊതുതിരഞ്ഞെടുപ്പിൽ ആദ്യ ലീഡ് ഇമ്രാൻ ഖാന് അനുകൂലം; പിടിഐക്ക് വേണ്ടി മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥികൾ മുന്നിൽ

പാകിസ്ഥാൻ പൊതുതിരഞ്ഞെടുപ്പിൽ ആദ്യ ലീഡ് ഇമ്രാൻ ഖാൻ്റെ പാകിസ്ഥാൻ തെഹ്രിക് ഇ ഇൻസാഫിന് (പിടിഐ)അനുകൂലം. വോട്ടെണ്ണൽ മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നത്. പിടിഐക്ക് വേണ്ടി മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥികൾ മിക്ക മണ്ഡലങ്ങളിലും മുന്നിലാണ്. ഔദ്യോഗിക ഫലം ഏറെ വൈകിയേക്കും. രാജ്യത്തെ ഇൻ്റർനെറ്റ് നിരോധനം വോട്ടെണ്ണലിനെ ബാധിച്ചു.

266 സീറ്റിൽ 154 ഇടത്തും വ്യക്തമായ ലീഡ് നേടിയെന്ന് ഇമ്രാൻ ഖാനും പാർട്ടിയും അവകാശപ്പെട്ടു. ‘ജനവിധി എതിരാളികൾ അംഗീകരിക്കണം’ എതിരാളികളും സൈന്യവും ചേർന്ന് ഫലം അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന് പിടിഐ ആരോപിച്ചു. രാജ്യത്തിന്റെ പലഭാഗങ്ങളിലും പിടിഐ അനുയായികൾ ആഹ്ലാദ പ്രകടനം തുടങ്ങി.

പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ വിലക്ക് ഉള്ളതിനാൽ സ്വതന്ത്രർ ആയാണ് പിടിഐ സ്ഥാനാർഥികൾ മത്സരിച്ചത്. മത്സരിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട് റാവല്പിണ്ടി ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ പോസ്റ്റൽ ബാലറ്റിലൂടെയാണ് വോട്ട് ചെയ്തത്. ഇമ്രാനൊപ്പം ജയിലിൽ കഴിയുന്ന ഭാര്യ ബുഷ്‌റ ബീവിക്ക് വോട്ടു ചെയ്യാൻ കഴിഞ്ഞില്ല.

ദേശീയ അസംബ്ലിയിലെ 266 സീറ്റുകളിലേക്ക് ഇന്നലെ രാവിലെ എട്ടു മുതൽ ആണ് വോട്ടെടുപ്പ് തുടങ്ങിയത്. വ്യാപക അക്രമങ്ങളും 28 പേരുടെ ജീവനെടുത്ത ഭീകരാക്രമണവും ഉണ്ടായ സാഹചര്യത്തിൽ കനത്ത സുരക്ഷയിലായിരുന്നു പോളിംഗ്. അക്രമം തടയാനെന്ന പേരിൽ രാജ്യത്താകെ ഇന്റെനെറ്റ്, മൊബൈൽ സേവനങ്ങൾ തടഞ്ഞിരിക്കുകയാണ്. ഭീകര സംഘങ്ങൾ കടന്നുകയറുന്നത് ഒഴിവാക്കാൻ അഫ്ഘാൻ, ഇറാൻ അതിർത്തികൾ തത്കാലത്തേക്ക് അടച്ചു. പല രാഷ്ട്രീയ പാർട്ടികളുടെയും ജനാധിപത്യ അവകാശങ്ങൾ തടയപ്പെടുന്നു എന്ന വാർത്തകളിൽ യുഎൻ മനുഷ്യാവകാശ സമിതി ആശങ്ക രേഖപ്പെടുത്തി. വൈകിട്ട് അഞ്ചു മണിക്ക് പോളിംഗ് അവസാനിച്ച ശേഷമാണ് വോട്ടെണ്ണൽ ആരംഭിച്ചത്.

പാകിസ്താന്‍ പാർലമെന്റില്‍ 336 സീറ്റുകളാണുള്ളത്. 266 സ്ഥാനാർത്ഥികള്‍ നേരിട്ടുള്ള വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കപ്പെടും. അവശേഷിക്കുന്ന 70 എണ്ണം സംവരണ സീറ്റാണ്. ഇതില്‍ 60 സീറ്റുകള്‍ സ്ത്രീകള്‍ക്കും 10 എണ്ണം മുസ്ലിം ഇതര സ്ഥാനാർത്ഥികള്‍ക്കുമാണ്. പാകിസ്താന്‍ മുസ്ലിം ലീഗ് നവാസ് (പിഎംഎല്‍എന്‍), പാകിസ്താന്‍ തെഹരീക് ഇ ഇന്‍സാഫ് (പിടിഐ), പാകിസ്താന്‍ പീപ്പിള്‍സ് പാർട്ടി (പിപിപി) എന്നിവയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രധാന പാർട്ടികള്‍.

2018 പൊതുതെരഞ്ഞെടുപ്പില്‍ ഇമ്രാന്റെ പിടിഐയായിരുന്നു അധികാരത്തിലെത്തിയത്. എന്നാല്‍ 2022ല്‍ പാർലമെന്റില്‍ വിശ്വാസവോട്ടെടുപ്പില്‍ ഇമ്രാന്‍ പരാജയപ്പെടുകയായിരുന്നു. സൈഫർ കേസിലും തോഷഖാന കേസിലും വിവാഹത്തില്‍ ഇസ്ലാമിക നിയമലംഘനം നടത്തിയെന്ന കേസിലുമാണ് ഇമ്രാന് കഴിഞ്ഞ വാരങ്ങളില്‍ ശിക്ഷ ലഭിച്ചത്. ഇതേതുടർന്നാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഇമ്രാന് വിലക്ക് ലഭിച്ചത്.

മൂന്ന് തവണ പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫാണ് സ്ഥാനാർഥികളില്‍ പ്രധാനി. 2018ലെ തിരഞ്ഞെടുപ്പില്‍ നവാസ് ഷെരീഫ് മത്സരിച്ചിരുന്നില്ല. അഴിമതിയെ തുടർന്ന് ജയിലിലായിരുന്ന ഷെരീഫിനെ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ അഞ്ച് വർഷം ലണ്ടനിലായിരുന്ന ഷെരീഫ് തിരിച്ചു വരവിനൊരുങ്ങുകയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിലൂടെ. പാകിസ്താന്‍ പീപ്പിള്‍സ് പാർട്ടിയുടെ (പിപിപി) തലവനായ ബിലാവല്‍ ഭൂട്ടൊയാണ് മറ്റൊരു സ്ഥാനാർഥി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായിരുന്നു പാർട്ടി. മുന്‍ പ്രധാനമന്ത്രി ബേനസിർ ഭൂട്ടോയുടേയും മുന്‍ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടേയും മകനാണ് ബിലാവല്‍.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ