30 മിനിറ്റ് സോഷ്യൽ മീഡിയ ഉപയോഗിക്കാതിരുന്നാൽ...! ഫലവത്താകുമോ പലസ്തീൻ ജനതക്ക് വേണ്ടിയുള്ള ഡിജിറ്റൽ നിശബ്ദത?

ഗസ്സയിലെ ജനതയോടുള്ള ഐക്യദാർഢ്യത്തിൻ്റെ ഭാഗമായി ‘സൈലൻസ് ഫോർ ഗസ്സ’ എന്ന ഡിജിറ്റൽ പ്രതിഷേധ പ്രസ്ഥാനം ആരംഭിച്ചിരിക്കുകയാണ്. നിരവധി നേതാക്കൾ അടക്കം ഇതിനെ അനുകൂലിച്ച് രംഗത്തെത്തുകയുണ്ടായി. ഒരാഴ്‌ചത്തേക്ക് എല്ലാ ദിവസവും രാത്രി 9 മുതൽ 9:30 വരെ 30 മിനിറ്റാണ് ഡിജിറ്റൽ നിശബ്‌ദത ആചരിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്.

ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി പ്രഫസർ ടിടി ശ്രീകുമാർ അടക്കമുള്ള പ്രമുഖർ ഈ ക്യാമ്പയിനിൻ്റെ ഭാഗമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് വന്നിട്ടുണ്ട്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ഒരുമിച്ച് ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രേരിപ്പിക്കുന്ന ക്യാമ്പയിൻ ആണ് ‘സൈലൻസ് ഫോർ ഗസ്സ’ മുന്നോട്ട് വെച്ചിരിക്കുന്നത്. ക്യാമ്പയിനിൻ്റെ ഭാഗമായി ഓരോ രാജ്യത്തും പ്രാദേശിക സമയം രാത്രി 9:00 മുതൽ 9:30 വരെ സോഷ്യൽ മീഡിയ ഉപയോഗം പൂർണമായും ഒഴിവാക്കണമെന്നാണ് ആഹ്വാനം.

ഈ സമയത്ത് ഫോണുകളും കമ്പ്യൂട്ടറുകളും ഓഫ് ചെയ്യുക, സോഷ്യൽ മീഡിയ പോസ്റ്റുകൾ, ലൈക്കുകൾ, കമൻ്റുകൾ എന്നിവ ഒഴിവാക്കി ഇതിന്റെ ഭാഗമാവുക എന്നും ക്യാമ്പയിൻ ആഹ്വനം വഹിയ്‌യുന്നുണ്ട്. എന്നാൽ 30 മിനിറ്റ് സോഷ്യൽ മീഡിയ ഉപയോഗിക്കാതിരുന്നാൽ എന്ത് സംഭവിക്കുമെന്ന ചോദ്യം പലരും ഉയർത്തുന്നുണ്ട്. സത്യത്തിൽ ഫലവത്താകുമോ ഫലസ്തീന് ജനതക്ക് വേണ്ടിയുള്ള ഈ ഡിജിറ്റൽ നിശബ്ദത?. സത്യാവസ്ഥ എന്തെന്നാൽ എല്ലാവരും ഒന്നിച്ചുള്ള ഇത്തരമൊരു കൂട്ടായ പ്രവർത്തനം സോഷ്യൽ മീഡിയ അൽഗോരിതങ്ങളിൽ ശക്തമായ സിഗ്നൽ സൃഷ്ടിക്കുമെന്നും, ഗസ്സയിലെ അനീതിക്കെതിരെ പൗരന്മാരുടെ പ്രതിഷേധം പ്രകടമാക്കുമെന്നുമുള്ള ആശയമാണ് ക്യാമ്പയിൻ മുന്നോട്ട് വെക്കുന്നത്.

ഇത്തരത്തിലുള്ള പ്രവർത്തി വഴി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ അൽഗോരിതങ്ങളെ തടസ്സപ്പെടുത്തുകയും അവയുടെ ദൃശ്യപരതയെയും ട്രാഫിക് സ്ഥിതിവിവരക്കണക്കുകളെയും സ്വാധീനിക്കുകയും ചെയ്യുന്ന ഒരു പ്രതീകാത്മക പ്രവർത്തനം സൃഷ്‌ടിക്കുക എന്നതാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. അതിനാൽ തന്നെ ‘സൈലൻസ് ഫോർ ഗസ്സ’ എന്ന ഡിജിറ്റൽ പ്രതിഷേധം ഫലവത്തായി തീരുമാണെന്ന് തന്നെയാണ് വിലയിരുത്തുന്നത്.

അതേസമയം പലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലോകവ്യാപകമായി സംഘടിപ്പിക്കുന്ന ‘സൈലന്‍സ് ഫോര്‍ ഗാസ’യില്‍ പങ്കാളിയാകുമെന്ന് സിപിഎം. ഒരാഴ്ചത്തേക്ക് പ്രാദേശിക സമയം രാത്രി 9:00 മുതല്‍ 9:30 വരെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തുകൊണ്ട് സംഘടിപ്പിക്കുന്ന ‘സൈലന്‍സ് ഫോര്‍ ഗാസ’ എന്ന പരിപാടിയിലാണ് സിപിഎം ഭാഗമാവുക.

ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ വിവിധ ബഹുരാഷ്ട്ര കമ്പനികള്‍ എങ്ങനെയാണ് പങ്കാളികളാകുന്നതെന്ന് അടുത്തിടെ പുറത്തിറങ്ങിയ ഒരു യുഎന്‍ റിപ്പോര്‍ട്ട് വിശദീകരിക്കുന്നുണ്ട്. ഗാസയില്‍ നടക്കുന്ന ഇസ്രയേല്‍ ആക്രമണത്തില്‍ ഈ കമ്പനികളുടെ ദുഷിച്ച പങ്ക് തുറന്നുകാട്ടപ്പെടേണ്ടതും അവര്‍ ജനങ്ങളോട് ഉത്തരവാദിത്തം ഏറ്റുപറയേണ്ടതുമാണ്.

Latest Stories

'അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യം, ശബരിമലയെ മുൻ നിർത്തി മുതലെടുപ്പിന് ശ്രമിക്കുന്നു'; വി ഡി സതീശൻ

'സംസ്ഥാനങ്ങൾ ദുർബലമായാൽ രാജ്യം ദുർബലമാകും'; ജിഎസ്ടി കൗൺസിൽ യോഗം നിർണായകമെന്ന് ധനമന്ത്രി, എല്ലാ സംസ്ഥാനങ്ങൾക്കും ആശങ്കയുണ്ട്

കുഞ്ഞ് നോക്കി നിൽക്കേ മരിക്കാനൊരുങ്ങിയ അമ്മ, ജീവൻ രക്ഷിച്ച് പോലീസ്; സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്ത്

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

Asia Cup 2025: സഞ്ജുവും ജിതേഷും അല്ല, ആ താരം ഉണ്ടെങ്കിലേ ടീം വിജയിക്കൂ: ആകാശ് ചോപ്ര

'ഞാൻ വിക്കറ്റ് നേടിയിട്ടും ധോണി എന്നോട് അന്ന് കാണിച്ചത് മോശമായ പ്രവർത്തി'; തുറന്ന് പറഞ്ഞ് മോഹിത് ശർമ്മ

രാഷ്ട്രപതിയുടെ റഫറൻസ്; ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ​ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ല; സുപ്രീംകോടതി

ഇസ്രയേല്‍ ഗാസയിലെ യുദ്ധത്തില്‍ വിജയിച്ചേക്കാം, പക്ഷേ പൊതുവികാരം ജൂത രാജ്യത്തിനെതിരാണെന്ന് ഡൊണാള്‍ഡ് ട്രംപ്

'സംഘാടകരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല'; ആഗോള അയ്യപ്പ സംഗമത്തിൽ അതൃപ്തി പരസ്യമാക്കി വി ഡി സതീശൻ

ട്രംപിന്റെ ഉപദേശകന് മോദിയുടെ പുടിന്‍- ജിന്‍പിങ് കൂടിക്കാഴ്ച രസിച്ചില്ല; നാണക്കേടെന്ന് പീറ്റര്‍ നവാരോ; റഷ്യയ്‌ക്കൊപ്പമല്ല ഇന്ത്യ നില്‍ക്കേണ്ടത് യുഎസിനൊപ്പമെന്ന് തിട്ടൂരം