എപ്പോഴത്തെയും പോലെ വീണ്ടും ഇറാന് ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൊവ്വാഴ്ചയ്ക്ക് മുന്‍പ് ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നാണ് ട്രംപിന്റെ ഭീഷണി. പാലങ്ങളും പവര്‍ പ്ലാന്റുകളും തച്ചുടയ്ക്കുമെന്നും ഇറാനെ നകരതുല്യമാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
‘ഹോര്‍മുസ് കടലിടുക്ക് തുറക്കൂ, അല്ലെങ്കില്‍ നിങ്ങള്‍ നരകത്തില്‍ ജീവിക്കേണ്ടി വരും’ എന്നാണ് അസഭ്യവാക്കുകള്‍ ചേര്‍ത്ത് ട്രംപ് കുറിച്ചത്. ചൊവ്വാഴ്ച ഇറാന്റെ പവര്‍ പ്ലാന്റുകളും പാലങ്ങളും തകര്‍ക്കും. ഇതുപോലൊന്ന് ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. നിങ്ങള്‍ നരകത്തില്‍ ജീവിക്കേണ്ടി വരുമെന്നും ട്രംപ് ഭീഷണി മുഴക്കി.
കഴിഞ്ഞ ദിവസം ഇറാനെതിരെ ഭീഷണിയുമായി ട്രംപ് രംഗത്തെത്തിയിരുന്നു. നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാനെ നരക തുല്യമാക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞത്.