അമേരിക്ക പാകിസ്ഥാനെ ആക്രമിച്ചാല്‍ പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കും; വിചിത്ര മുന്നറിയിപ്പുമായി പാക് നയതന്ത്രജ്ഞന്‍

അമേരിക്ക പാകിസ്ഥാനെ ആക്രമിക്കുന്ന സാഹചര്യമുണ്ടായാല്‍ പാകിസ്ഥാന്‍ ഇന്ത്യന്‍ നഗരങ്ങളെ ലക്ഷ്യമിടുമെന്ന് ഇന്ത്യയിലെ മുന്‍ പാകിസ്ഥാന്‍ ഹൈക്കമ്മിഷണര്‍ അബ്ദുള്‍ ബാസിത്ത്. അമേരിക്ക പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ക്ക് ഇന്ത്യയെ ആക്രമിക്കേണ്ടി വരുമെന്നാണ് അബ്ദുള്‍ ബാസിത്ത് പറഞ്ഞത്. പാകിസ്ഥാന്റെ മിസൈലുകള്‍ അമേരിക്കയില്‍ എത്തില്ലായെങ്കിലും പാകിസ്ഥാന് മുംബൈയെയും ന്യൂഡല്‍ഹിയെയും ആക്രമിക്കാനാകുമെന്നാണ് ബാസിത്ത് ഭീഷണി മുഴക്കിയത്. ബാക്കി പിന്നീട് കാണാമെന്നും പാക് നയതന്ത്രജ്ഞന്‍ പറഞ്ഞു.

”അമേരിക്ക പാകിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ക്ക് ഇന്ത്യയെ ആക്രമിക്കേണ്ടി വരും. ഞങ്ങളുടെ മിസൈലുകള്‍ അമേരിക്കയില്‍ എത്തില്ലായിരിക്കാം. പക്ഷേ ഞങ്ങള്‍ മുംബൈയെയും ന്യൂഡല്‍ഹിയെയും ആക്രമിക്കും. ബാക്കി പിന്നീട് കാണാം”

ഒരു പ്രാദേശിക ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയിലെ മുന്‍ പാകിസ്ഥാന്‍ ഹൈക്കമ്മിഷണര്‍ അബ്ദുള്‍ ബാസിത്തിന്റെ പരാമര്‍ശം. വര്‍ദ്ധിച്ചുവരുന്ന പ്രാദേശിക സംഘര്‍ഷങ്ങള്‍ക്കിടയില്‍, മുന്‍ പാകിസ്ഥാന്‍ നയതന്ത്രജ്ഞന്റെ വിവാദ പരാമര്‍ശം ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്, ഭൗമരാഷ്ട്രീയ പിഴവുകള്‍ കൂടുതല്‍ വികസിക്കുന്ന സമയത്ത് ഇന്ത്യയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ രൂക്ഷമായ പ്രതികരണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

പാകിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ നടത്തി മാസങ്ങള്‍ പിന്നിടുമ്പോഴാണ് ഈ വിചിത്ര പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. ഒരു സാങ്കല്‍പ്പിക യുദ്ധസാഹചര്യത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് ബാസിത്ത് ഇത്തരമൊരു ഭീഷണി മുഴക്കിയത്. അങ്ങനെയൊന്ന് സംഭവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അബ്ദുള്‍ ബാസിത്ത് കൂട്ടിച്ചേര്‍ത്തു. 2014 മുതല്‍ 2017 വരെ ഇന്ത്യയിലെ പാക്കിസ്ഥാന്റെ ഉന്നത നയതന്ത്രജ്ഞനായിരുന്നു അബ്ദുള്‍ ബാസിത്ത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ വഷളായ ഒരു കാലഘട്ടത്തിലായിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്. അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ചതിനെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ബാസിത്തിന്റെ പ്രസ്താവന. ഇന്ത്യന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Latest Stories

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി; കേസ് ഗൗരവമുള്ളതെന്ന് കോടതി; അറസ്റ്റ് തുടരുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനത്തില്‍' വധശ്രമ കുറ്റം ചേര്‍ത്ത് എസ്‌ഐടി; ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന ജാമ്യമില്ലാ കുറ്റം ചുമത്തി റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു

ശബരിമല സ്വര്‍ണക്കൊള്ള: എസ്ഐടി അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവകകള്‍ സംബന്ധിച്ചുള്ള പൊലീസ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് നടപടിയെടുക്കും

മാസപ്പടി കേസ് : പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി'; ഇഡിക്ക് ഷോൺ ജോർജിന്റെ കത്ത്

ഇന്ത്യയിലുടനീളം ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ്ഐ – ഡി കമ്പനി ബന്ധമുള്ള 9 പേർ പിടിയിൽ

ജൂണ്‍ 3ന് കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ; വൈകിട്ട് സിഎല്‍പി യോഗം; മന്ത്രിമാരാകാന്‍ ഡല്‍ഹിയില്‍ തമ്പടിച്ച് നേതാക്കള്‍

തനിക്കെതിരെ പ്രചരിക്കുന്ന പരാതികൾ കെട്ടിച്ചമച്ചത്, എല്ലാം തുടങ്ങിയത് ഒരു തൊഴിൽ തർക്കത്തിൽ നിന്ന്; നിയമ നടപടി സ്വീകരിക്കും: കുക്കു പരമേശ്വരൻ

സംസ്ഥാനത്ത് മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശം

അധികാരമില്ലെന്ന് കരുതി എതിർക്കില്ല, സിൽവർ ലൈൻ ഇല്ലാതാക്കിയതിൽ യുഡിഎഫ് മാപ്പ് പറയണം: എം വി ഗോവിന്ദൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആറ് പേർ കൂടി അറസ്റ്റിൽ, ഇതോടെ 25 പേർ പിടിയിൽ