ഇറാനിലെ നതാന്‍സ് ആണവകേന്ദ്രത്തിന് ആഘാതമേറ്റുവെന്ന് സ്ഥിരീകരിച്ച് ഐക്യരാഷ്ട്ര സഭ ആണവ ഏജന്‍സി; ആണവ ചോര്‍ച്ച ഇല്ല

ഇറാനിലെ നതാന്‍സ് ആണവകേന്ദ്രത്തിന് യുഎസ്- ഇസ്രയേല്‍ ആക്രമണത്തില്‍ ചില നാശനഷ്ടങ്ങള്‍ സംഭവിച്ചതായി യുഎന്‍ ആണവനിരീക്ഷണ ഏജന്‍സിയുടെ സ്ഥിരീകരണം. നതാന്‍സിലെ ഭൂഗര്‍ഭ ആണവസമ്പുഷ്ടീകരണ കേന്ദ്രത്തിന്റെ പ്രവേശനഭാഗത്തെ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് ഐഎഇഎ (ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി) സ്ഥിരീകരിച്ചിരിക്കുന്നത്. ആണവ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നും അന്താരാഷ്ട്ര ആണവ ഏജന്‍സി അറിയിച്ചു.

ആണവവികിരണംപോലെയുള്ള പ്രത്യാഘാതങ്ങള്‍ ഇതുവരെ ഇല്ലെന്നാണ് വ്യക്തമാകുന്നതെന്നും ഏജന്‍സി സ്ഥിരീകരിച്ചു. ടെഹ്‌റാന്‍ വിഷയം ഐക്യരാഷ്ട്ര സഭയില്‍ ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ ജൂണില്‍ ഇസ്രായേലും അമേരിക്കയും ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയപ്പോള്‍ പ്രവര്‍ത്തിച്ചിരുന്നതായി അറിയപ്പെടുന്ന ഇറാനിലെ മൂന്ന് യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റുകളില്‍ ഒന്നാണ് നതാന്‍സ് ഭൂഗര്‍ഭ ഇന്ധന സമ്പുഷ്ടീകരണ പ്ലാന്റ് (FEP).

അതേസമയം, യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനില്‍ ഇതുവരെ 787 പേര്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ റെഡ് ക്രെസന്റ് സൊസൈറ്റി അറിയിച്ചു. ഇറാനിലെ 153 നഗരങ്ങളിലായി 500-ലേറെ കേന്ദ്രങ്ങളിലാണ് ശനിയാഴ്ച മുതല്‍ ആക്രമണമുണ്ടായതെന്നും സൊസൈറ്റി പറഞ്ഞു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ