ഇറാൻ ചർച്ചയ്ക്ക് വരുമോ എന്ന് അറിയില്ല, വന്നില്ലെങ്കിലും ഒരു കുഴപ്പവുമില്ല: ഡൊണാൾഡ് ട്രംപ്

പാകിസ്ഥാനിൽ വെച്ചു നടന്ന ചർച്ച പരാജയപ്പെട്ടതിനെ പിന്നാലെ ഭാവിയിൽ ഇറാൻ ചർച്ചയ്ക്ക് വരുമോ ഇല്ലയോ എന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ലെന്ന് പറഞ്ഞിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

‘അവർ വന്നാലും ഇല്ലെങ്കിലും അതെനിക്ക് പ്രശ്‌നമല്ല, ഇനി അവർ വന്നില്ലെങ്കിലും, എനിക്ക് കുഴപ്പമില്ല’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. നിലവിൽ മേഖലയിൽ അനിശ്ചിതത്വം നിലനിൽക്കുമ്പോഴും അവസാന നിമിഷം ഇറാന് യുഎസിന്റെ നിബന്ധനകൾ അംഗീകരിക്കേണ്ടി വരുമെന്ന് മേരിലാൻഡിലെ ജോയിന്റ് ബേസ് ആൻഡ്രൂസിൽ വച്ച് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു.

അതേസമയം ഏപ്രിൽ 22വരെ നീണ്ടുനിൽക്കുന്ന വെടിനിർത്തർ കരാർ കൃത്യമായി തന്നെ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനിൽ നടന്ന ചർച്ചയിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനോട് ആണവായുധത്തിന്റെ ആവശ്യകതയെ കുറിച്ച് ഇറാൻ സൂചിപ്പിച്ചെന്നും ട്രംപ് പറഞ്ഞു. അവർ ഇപ്പോഴും ആണവായുധത്തിന്റെ ആവശ്യം ഉന്നയിക്കുന്നുണ്ട്.

അവർ ഒരിക്കലും ആണവശക്തിയാകില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇറാന് വൻ തോതിൽ സൈനികപരമായ നാശനഷ്ടങ്ങൾ സംഭവിച്ചതിനാൽ അവർ ആശങ്കയിലാണെന്നും യുഎസ് അവരുടെ എല്ലാ പാലങ്ങളും തകർക്കാതെ അവരോട് മര്യാദയോടെയാണ് പെരുമാറിയതെന്നും ട്രംപ് അവകാശപ്പെട്ടു.

Latest Stories

ചേട്ടൻ തൂക്കി; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള മലയാളി താരമായി സഞ്ജു സാംസൺ

ഇതല്ല ഞങ്ങളുടെ ബുംറ; ഐപിഎൽ ഇത് വരെയായി വിക്കറ്റുകൾ നേടാനാകാതെ ലോക ഒന്നാം നമ്പർ ബോളർ

യുഎസ് നീക്കം 'കടൽക്കൊള്ള'; ആക്രമണമുണ്ടാവുകയാണെങ്കിൽ ഗൾഫിലോ ഒമാൻ ഉൾക്കടലിലോ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ല: ഇറാൻ

ക്ലാസ്സിൽ ബോഡി ഷേമിങ്ങും കളിയാക്കലുകളും പതിവ്, അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥികൾ; നിതിൻ രാജിന്റെ മരണത്തിൽ സ്വമേധയാ കേസെടുത്ത് യുവജന കമ്മീഷൻ

ശബരിമല സ്വർണ കൊള്ളക്കേസ്; ദേവസ്വം ബോർഡ് മുൻ അംഗം കെ. പി. ശങ്കരദാസിന് ജാമ്യം

വെന്തുരുകി കേരളം, ചൂട് തുടരും; പത്ത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

ട്രംപ് ഭരണകൂടത്തെ ഭയപ്പെടുന്നില്ല; യുദ്ധത്തിനെതിരായ പോരാട്ടം ഇനിയും തുടരും; മറുപടിയുമായി മാര്‍പാപ്പ

മഥുര ബോട്ട് അപകടം; മുങ്ങി മരിച്ചവരുടെ എണ്ണം 15 ആയി

ഒടുവിൽ അന്തിമ കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ; സംസ്ഥാനത്ത് ആകെ പോളിങ് 78.27%

കേരളത്തിലെ കോളേജിൽ ജാതി അധിക്ഷേപം നടക്കുന്നത് അപമാനകരം; നിതിൻ രണ്ടാമത്തെ രോഹിത് വെമുല: രമേശ് ചെന്നിത്തല