ഹമാസ് മരിച്ച ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറുന്നത് വൈകി; ഗാസയിൽ നിയന്ത്രണങ്ങളുമായി ഇസ്രയേൽ, റഫാ അതിർത്തി അടച്ചു, അന്താരാഷ്ട്ര സഹായത്തിനും നിയന്ത്രണം

ഗാസയിലെ സമാധാന കരാർ ഹമാസ് ലംഘിച്ചെന്ന് ഇസ്രേയൽ. ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറുന്നത് ഹമാസ് വൈകിപ്പിച്ചുവെന്ന് ആരോപിച്ച് ഗാസയിലേക്കുള്ള അന്താരാഷ്ട്ര സഹായം നിയന്ത്രിക്കാനും ഈജിപ്തിലേക്കുള്ള തെക്കൻ അതിർത്തി തുറക്കുന്നത് വൈകിപ്പിക്കാനും തീരുമാനിച്ചതായി ഇസ്രയേൽ പ്രഖ്യാപിച്ചു.

ഗാസയിലേക്കുള്ള സഹായങ്ങൾക്ക് ഇസ്രയേൽ നിയന്ത്രണമേർപ്പെടുത്തുകയും റഫാ അതിർത്തി അടയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെ നാല് മൃതദേഹങ്ങൾ ഹമാസ് റെഡ് ക്രോസ് വഴി ഇസ്രയേലിന് കൈമാറി. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി അവ ടെൽ അവീവിലെ അബു കബീർ ഫോറൻസിക് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുപോയതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. നടപടിക്രമങ്ങൾക്ക് രണ്ട് ദിവസത്തെ കാലതാമസം ഉണ്ടാകുമെന്നാണ് വിവരം.

മരിച്ച ബന്ദികളുടെ മൃതദേഹങ്ങൾ തടഞ്ഞുവെച്ചതിലൂടെ ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ഇസ്രായേൽ ആരോപിച്ചതിന് ശേഷമാണ് ഈ കൈമാറ്റം നടന്നത്. തിങ്കളാഴ്ച ജീവനോടെയുള്ള 20 ബന്ദികളെയും മരിച്ച നാല് പേരുടെ മൃതദേഹങ്ങളും ഹമാസ് വിട്ടയച്ചിരുന്നു. എന്നാൽ ബാക്കിയുള്ള ബന്ദികളുടെ മൃതദേഹങ്ങൾ വിട്ടയക്കുന്നതിലാണ് കാലതാമസം ഉണ്ടായത്.

ചൊവ്വാഴ്ച രാത്രിയോടെ നാല് മൃതദേഹങ്ങൾ കൂടി ഇസ്രയേലിലേക്കെത്തി. ഇവ ബന്ദികളുടേതാണെന്ന് സ്ഥിരീകരിച്ചാൽ, 20 ബന്ദികളുടെ മൃതദേഹങ്ങൾ ഇപ്പോഴും ഹമാസിന്റെ കൈവശം അവശേഷിക്കുന്നുവെന്ന് ഇസ്രയേൽ അധികൃതർ പറഞ്ഞു. ഈ വർഷം ആദ്യം, കൊല്ലപ്പെട്ട ബന്ദിയായ ഒരാളുടേതാണെന്ന് പറഞ്ഞ് ഹമാസ് ഇസ്രായേലിന് ഒരു മൃതദേഹം നൽകിയിരുന്നു.

എന്നാൽ അത് ഒരു പലസ്തീൻകാരന്റേതാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. അതേസമയം കൊല്ലപ്പെട്ട നാല് ബന്ദികളുടെ മൃതദേഹങ്ങൾ കൂടി ബുധനാഴ്ച ഇസ്രായേലിന് കൈമാറുമെന്ന് ഹമാസ് മധ്യസ്ഥരെ അറിയിച്ചിട്ടുണ്ട്. നടപടികൾ വേഗത്തിലാക്കിയാൽ നിയന്ത്രണങ്ങൾ ഒഴിവാക്കുമെന്ന് ഇസ്രയേലും വ്യക്തമാക്കി.

Latest Stories

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി