രൂക്ഷമായ ഇന്ധനക്ഷാമം, സാമ്പത്തിക പ്രതിസന്ധി; മെയ് ദിന റാലി വരെ റദ്ദാക്കി ക്യൂബ,ഹവാന റെവല്യൂഷൻ സ്ക്വയറിലും ആഘോഷ പരിപാടികളില്ല

മെയ് ഒന്നിന് നടത്തേണ്ടിയിരുന്ന അന്താരാഷ്ട്ര തൊഴിലാളി ദിന പരേഡ് റദ്ദാക്കി ക്യൂബ. രൂക്ഷമായ ഇന്ധനക്ഷാമമാണ് കാരണമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചതായാണ് സൂചന. സോഷ്യലിസത്തെയും ക്യൂബൻ വിപ്ലവത്തെയും പിന്തുണച്ച് പതാകകളും ബാനറുകളും വീശി ചുവന്ന വസ്ത്രം ധരിച്ച ലക്ഷക്കണക്കിന് ആളുകളെ അണിനിരത്തി എല്ലാവർഷവും മുടക്കമില്ലാതെ നടക്കുന്ന പരേഡാണ് ഇത്തവണ രാജ്യത്ത് റദ്ദാക്കിയത്. ഹവാന റെവല്യൂഷൻ സ്ക്വയറിൽ ദ്വീപിന്റെ ദേശീയ നായകനായ ജോസ് മാർട്ടിയുടെ കൂറ്റൻ പ്രതിമ സ്ഥാപിക്കുന്നതടക്കമുള്ള പരിപാടികളും ഈ മെയ് ദിനത്തിൽ നടന്നില്ല.

കഴിഞ്ഞ കുറേ ആഴ്ചകളായി, വിതരണ രാജ്യങ്ങൾ ഇന്ധനം നൽകാത്തിനാൽ രാജ്യത്തുടനീളം ഇന്ധനക്ഷാമം നേരിടേണ്ടി വന്നതായി ക്യൂബ പ്രസിഡന്റ് പറഞ്ഞു. ഗവൺമെന്റിന് ലഭിക്കുന്ന ഗുണനിലവാരം കുറഞ്ഞ ക്രൂഡ് ഓയിൽ ശുദ്ധീകരിക്കുന്നതിന് ആവശ്യമായ ഡിലൂയൻറുകൾ ഇറക്കുമതി ചെയ്യുന്നതിനോ അല്ലെങ്കിൽ ഉയർന്ന നിലവാരമുള്ള ക്രൂഡ് വാങ്ങുന്നതിനോ കഴിയാത്ത വിധം പ്രതിസന്ധിയിലാണ് .രാജ്യത്തിന്റെ ദുർബലമായ സമ്പദ്‌വ്യവസ്ഥയാണ് ഇതിന് തടസ്സമാകുന്നത്.

ക്യൂബ സാധാരണയായി പ്രതിദിനം 500 മുതൽ 600 ടൺ വരെ ഇന്ധനം ഉപയോഗിക്കുന്നു, ഇപ്പോൾ ഒരു ദിവസം 400 ടണ്ണിൽ താഴെ മാത്രമേയുള്ളൂ.
“ഇതിൽ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്ന് ഞങ്ങൾക്ക് ഇപ്പോഴും വ്യക്തമായ ധാരണയില്ല,”   പ്രസിഡന്റ് മിഗ്വൽ ഡയസ്-കാനൽ പറഞ്ഞു.

തലസ്ഥാനത്തെ പ്രധാന മെയ് ദിന പരിപാടി റദ്ദാക്കിയെങ്കിലും, “പരമാവധി ചെലവുചുരുക്കൽ വ്യവസ്ഥയിൽ പ്രാദേശിക കമ്മ്യൂണിറ്റികളിലും സ്കൂളുകളിലും ജോലിസ്ഥലങ്ങളിലും ആഘോഷങ്ങൾ  നടക്കുമെന്നായിരുന്നു ക്യൂബയിലെ വർക്കേഴ്സ് സെൻട്രൽ യൂണിയൻ തലവൻ യുലിസെസ് ഗിലാർട്ടെ കഴിഞ്ഞ ആഴ്ച പറഞ്ഞത്, എന്നാൽ മോശം കാലാവസ്ഥ കാരണം അത്തരം പരിപാടികൾ നടത്തുന്നതിലും തടസം നേരിട്ടതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

Latest Stories

മൊബൈല്‍ ഫോണില്‍ കാണാന്‍ പാടില്ലാത്തത് കണ്ടു;യുവതിയെ മര്‍ദ്ദിച്ചിരുന്നു, ആക്രമണം കാറിനുവേണ്ടി ആയിരുന്നില്ല; ഒടുവില്‍ കുറ്റസമ്മതം നടത്തി രാഹുല്‍

'സിഎഎ ഇല്ലാതാക്കാൻ ധൈര്യമുള്ള ആരെങ്കിലും ഈ നാട്ടിൽ ജനിച്ചിട്ടുണ്ടോ'; വെല്ലുവിളിച്ച് പ്രധാനമന്ത്രി

മോഹന്‍ലാല്‍ സിനിമയിലെ ഐറ്റം ഡാന്‍സിന് വിമര്‍ശനങ്ങള്‍ ഏറെ കേട്ടു, ആ ഒറ്റ കാരണം കൊണ്ടാണ് അതില്‍ അഭിനയിച്ചത്; വെളിപ്പെടുത്തി കാജല്‍

'തെക്ക് വടക്കു'മായി വിനായകനും സുരാജും; നൻപകലിന് ശേഷം വീണ്ടും എസ്. ഹരീഷ്; ക്യാരക്ടർ ടീസർ പുറത്ത്

കേന്ദ്ര സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന് നിയമത്തിലൂടെ പ്രബീര്‍ പുര്‍ക്കയസ്ത തിരിച്ചടി നല്‍കി; മാധ്യമപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന വിധിയെന്ന് മന്ത്രി പി രാജീവ്

ചരിത്രത്തിന് തൊട്ടരികെ ഭുവനേശ്വർ കുമാർ, മറികടക്കാൻ ഒരുങ്ങുന്നത് ഐപിഎൽ ഇതിഹാസത്തെ; ഭുവിക്കായി കൈയടിച്ച് ക്രിക്കറ്റ് ലോകം

ഓവറാക്കി ചളമാക്കിയോ? 'ഗുരുവായൂര്‍ അമ്പലനടയില്‍' എങ്ങനെ? പ്രേക്ഷക പ്രതികരണം

അവരുടെ കഥകളെല്ലാം അവരുടെ തന്നെയാണ്, അത് സംസ്‌കാരവുമായി വേരൂന്നി നില്‍ക്കുന്നു; തെന്നിന്ത്യൻ സിനിമകളെ പ്രശംസിച്ച് മനോജ് ബാജ്പേയി

സല്‍മാന്‍ ഖാന്‍ വിവാഹാഭ്യര്‍ത്ഥന നടത്തി, ഞാന്‍ പറ്റില്ലെന്നും പറഞ്ഞു.. ഞാന്‍ എല്ലാവരോടും നോ പറയും: നടി ഷര്‍മിന്‍ സേഗാള്‍

IPL 2024: പറ്റുമെങ്കിൽ മുഴുവൻ സീസൺ കളിക്കുക അല്ലെങ്കിൽ വെറുതെ ലീഗിലേക്ക് വരരുത്, സൂപ്പർതാരങ്ങൾക്ക് കർശന നിർദേശം നൽകി ഇർഫാൻ പത്താൻ