പട്ടാളഭരണത്തിന് സാദ്ധ്യത, മുന്നറിയിപ്പ് നൽകി മുൻ പ്രധാനമന്ത്രി; പാകിസ്ഥാനിൽ രാഷ്ട്രീയ- സാമ്പത്തിക പ്രതിസന്ധി കനക്കുന്നു

ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത തരത്തിൽ കടുത്ത സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധികളെ നേരിടുകയാണ് പാകിസ്ഥാൻ. ഭക്ഷ്യക്ഷാമം ഉൾപ്പെടെ വലച്ചതോടെ ജനങ്ങൾ പലായനത്തിന്റെ വക്കിലാണ് ജീവിക്കുന്നത്. പട്ടാള ഭരണത്തിന് അനുകൂലമായ സാഹചര്യമാണ് ഇപ്പോൾ രാജ്യത്തുള്ളതെന്നാണ് മുൻ പ്രധാനമന്ത്രി ഷാഹിദ് ഖഖാൻ അബ്ബാസി നൽകുന്ന മുന്നറിയിപ്പ്. ഭരണകക്ഷിയായ മുസ്ലിം ലീഗ് – നവാസ് (PMLN) പാർട്ടിയിലെ മുതിർന്ന നേതാവ് കൂടിയാണ് ഷാഹിദ് ഖഖാൻ.

രാജ്യത്തെ അതികഠിനമായ സാഹചര്യങ്ങളിലാണ് മുമ്പ് സൈന്യം ഇടപെട്ടിട്ടുള്ളത്. നിലവിലെ പ്രതിസന്ധി ഭരണം സൈന്യം ഏറ്റെടുക്കുന്നതിന് പര്യാപ്തമാണ്. അതുകൊണ്ടുതന്നെ സൈന്യവുമായി ചർച്ച നടത്താൻ നേതാക്കളോട് ആവശ്യപ്പെട്ടുവെന്നും ഷാഹിദ് ഖാൻ പറഞ്ഞു.

‘‘ ഇത്രയും കടുത്ത സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധി ഇതിനു മുമ്പ് പാകിസ്ഥാൻ നേരിട്ടിട്ടില്ല. ഭരണകൂടം പരാജയപ്പെടുകയോ സ്ഥാപനങ്ങളും രാഷ്ട്രീയ നേതൃത്വവും തമ്മിൽ തർക്കം ഉണ്ടാകുകയോ ചെയ്താൽ പട്ടാളനിയമം എപ്പോഴും ഒരു സാദ്ധ്യതയാണ്. ഇത്ര പോലും പ്രതിസന്ധിയില്ലാത്ത ഘട്ടത്തിലാണ്‌ നേരത്തെ സൈന്യം ഇടപെട്ടിട്ടുള്ളത്. സൈനിക നിയമം കൊണ്ടുവരുന്ന കാര്യം ഇപ്പോൾ പരിഗണിക്കുന്നുണ്ടെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍, മറ്റൊരു വഴിയുമില്ലെങ്കില്‍ സൈന്യം നിര്‍ബന്ധിതരായേക്കും.’’– എന്നായിരുന്നു ഷാഹിദ് അബ്ബാസിയുടെ വാക്കുകൾ.

കുതിച്ചുയരുന്ന പണപ്പെരുപ്പം , വർദ്ധിക്കുന്ന വിദേശ കടം തുടങ്ങി പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഘടകങ്ങൾ നിരവധിയാണ്. ഭക്ഷ്യക്ഷാമം മറ്റു പ്രതിസന്ധികളും വേറെയും. വിദേശനാണ്യ കരുതൽ ശേഖരം 4 ബില്യൻ ഡോളറായി കുറഞ്ഞുവെന്ന് രാജ്യത്തെ സെൻട്രൽ ബാങ്ക് അറിയിച്ചിട്ടുണ്ട്. രാജ്യത്തെ കരകയറ്റാനായി 1.1 ബില്യൻ ഡോളർ സഹായമാണ് ഐഎംഎഫിൽനിന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. 2019ൽ ഐഎംഎഫ് അംഗീകരിച്ച 6.5 ബില്യൻ ഡോളർ പാക്കേജിന്റെ ഭാഗമാണ് ഇത്. അധികൃതർ ഐഎംഎഫിനെ ബന്ധപ്പെട്ടുവെങ്കിലും ഇതുവരെ അനുകൂല തീരുമാനം വന്നിട്ടില്ല.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ