ഒടുവിൽ ആശ്വാസം, വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്, അംഗീകരിച്ച് ഇറാൻ; ഹോർമുസ് തുറക്കും

ഇറാനെതിരെയുള്ള യുദ്ധത്തിൽ രണ്ടാഴ്ച്ചത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തുടർന്ന് ഇറാൻ അംഗീകരിച്ചു. പാകിസ്താന്റെ ആവശ്യപ്രകാരമാണ് തീരുമാനമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. രണ്ടാഴ്ച ആക്രമണം ഉണ്ടാകില്ലെന്നും ഹോർമുസ് തുറക്കാൻ ഇറാൻ സമ്മതിച്ചെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.

തുടർന്നുള്ള സമയങ്ങളിൽ സമാധാന ചർച്ചകൾ തുടരും.ഇറാനിയൻ സായുധ സേനയുടെ സഹകരണത്തോടെ രണ്ടാഴ്ച ഹോർമുസിലൂടെ സുരക്ഷിതമായ ഗതാഗതം സാധ്യമാകുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ചർച്ചയിൽ ഇറാന്റെ പത്ത് നിബന്ധനകൾ യുഎസ് അംഗീകരിച്ചതായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും അറിയിച്ചിട്ടുണ്ട്.

ഹോർമുസ് കടലിടുക്ക് പൂർണമായും തുറക്കുമെന്ന് ഇറാൻ സമ്മതിച്ചതിനെ തുടർന്നാണ് ആക്രമണം പൂർണമായും നിർത്തിവെയ്ക്കാൻ ട്രംപ് സമ്മതിച്ചതെന്നാണ് വിവരം. വെടിനിർത്തൽ അംഗീകരിച്ചതായി ഇറാനും അറിയിച്ചിട്ടുണ്ട്. അതേസമയം വെടിനിർത്തൽ പ്രഖ്യാപത്തിന് പിന്നാലെ എണ്ണവില കുറഞ്ഞു. നിലവിൽ ഒരു ബാരലിന് 90ഡോളറായി.

Latest Stories

'യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണേ'; കടകളില്‍ കയറിയും മലയാളത്തില്‍ വോട്ട് ചോദിച്ചും പ്രിയങ്ക ഗാന്ധി

നേരിട്ട മൂന്നു താരങ്ങളുടെയും ആദ്യ പന്ത് സിക്സ്; ബുംറയെയും ബോൾട്ടിനെയും താക്കൂറിനെയും എയറിൽ കേറ്റി വൈഭവ്

ബുംറയോ ഏത് ബുംറ, ബുംറയൊക്കെ തീർന്നു; ആദ്യ പന്തിൽ തന്നെ ലോക ഒന്നാം നമ്പർ ബോളറെ തൂക്കി വൈഭവ്

കേരളം നാളെ പോളിങ് ബൂത്തിലേക്ക്; വോട്ടെടുപ്പ് രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ

ഏകദിന മത്സരങ്ങൾ പൂർണമായും ബിസിസിഐ ഉപേക്ഷിക്കണം, ആൾക്കാർ മടുത്തു ഈ ഫോർമാറ്റ്; നിർദ്ദേശവുമായി ലളിത് മോദി

'ഇന്ന് രാത്രി ഇറാനെ ഇല്ലാതാക്കും, ഒരിക്കലും തിരിച്ചു വരാൻ പറ്റാത്ത പോലെ നശിപ്പിക്കും'; വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

എല്ലാ ക്രമീകരണങ്ങൾ ഒരുക്കി; ആവശ്യമായ പൊലീസുകാരെ നിയമിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

'ഞങ്ങൾക്ക് മറ്റു താരങ്ങളെ പോലെയാണ് വൈഭവും, അത്രയ്ക്ക് സ്പെഷ്യൽ ഒന്നുമല്ല'; രാജസ്ഥാനെതിരായ മത്സരത്തിന് മുൻപേ മുംബൈ ഇന്ത്യൻസ് കോച്ച്

ഇറാനിൽ വീണ്ടും ആക്രമണം നടത്തി അമേരിക്ക; ഖാർ​ഗ് ദ്വീപിലെ എണ്ണ കേന്ദ്രത്തിന് നേരെയാണ് ആക്രമണം

കേരളത്തിന് അബദ്ധം പറ്റരുത്, ബിജെപിയിലേക്കുള്ള വഴിയുടെ പേരായി കോണ്‍ഗ്രസ് മാറി; സ്ഥാനാര്‍ത്ഥി മോഹം തലയ്ക്ക് പിടിച്ചവരാണ് സിപിഐഎമ്മില്‍ നിന്ന് ബിജെപിയിലേക്ക് പോയത്: എം സ്വരാജ്