ഉക്രൈന് 70 യുദ്ധവിമാനങ്ങള്‍ നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയന്‍, വിമാനങ്ങള്‍ റഷ്യന്‍ നിര്‍മ്മിതം

ഉക്രൈന് 70 യുദ്ധ വിമാനങ്ങള്‍ നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. റഷ്യന്‍ നിര്‍മിത വിമാനങ്ങളാകും നല്‍കുക. യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങള്‍ക്ക് അവരവരുടെ ഇഷ്ടപ്രകാരം പടക്കോപ്പുകളും വിമാനങ്ങളും നല്‍കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ സെക്യൂരിറ്റി ചീഫ് ജോസഫ് ബോറല്‍ അറിയിച്ചിരുന്നു.

16 മിഗ്-29 വിമാനങ്ങളും, 14 സു-25 വിമാനങ്ങളും ബള്‍ഗേരിയയാണ് നല്‍കുക. പോളണ്ട് 28 മിഗ്-29 വിമാനങ്ങളും, സ്ലോവാക്യ 12 മിഗ്-29 വിമാനങ്ങളും നല്‍കും. യുദ്ധ വിമാനങ്ങള്‍ക്ക് പുറമെ, ആന്റി-ആര്‍മര്‍ റോക്കറ്റുകള്‍, മെഷീന്‍ ഗണ്‍, ആര്‍ട്ടില്ലറി എന്നിവയും നല്‍കും.

ഉക്രൈനെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് പ്രസിഡന്‍റ് വ്ളാഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. ഉക്രൈന്റെ പോരാട്ടം സ്വാതന്ത്ര്യത്തിനും നിലനില്‍പ്പിനും വേണ്ടിയാണെന്ന് സെലന്‍സ്‌കി പറഞ്ഞു. ഓണ്‍ലൈനില്‍ യൂറോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉക്രൈന്‍ ശക്തരാണ് ആര്‍ക്കും തങ്ങളെ തകര്‍ക്കാന്‍ കഴിയില്ല. രാജ്യത്തിന്റെ സംരക്ഷണത്തിവായി ഉക്രൈന്‍ പട്ടാളക്കാര്‍ കനത്ത വില നല്‍കുന്നു. ഉക്രൈന്‍ ജനത ഒന്നടങ്കം പോരാട്ടത്തിലാണ് ഇതിനെ തങ്ങള്‍ അതിജീവിക്കും. യൂറോപ്യന്‍മാര്‍ കരുത്തരും ശക്തരുമാണ് എന്ന് തങ്ങള്‍ തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത