ടേക്ക് ഓഫിനിടെ എൻജിൻ കവർ അടന്നുവീണു; 135 യാത്രക്കാരുമായി പോയ ബോയിങ് വിമാനം തിരിച്ചിറക്കി

ടേക്ക് ഓഫിനിടെ വിമാനത്തിൻ്റെ എൻജിൻ കവർ അടന്നുവീണതിനെ തുടർന്ന് ബോയിങ് വിമാനം തിരിച്ചിറക്കി. ഡെൻവർ അന്താരാഷ്‌ട വിമാനത്താവളത്തിൽനിന്ന് ഹൂസ്റ്റണിലേക്ക് പോകുകയായിരുന്ന ബോയിങ് 737-800 വിമാനമാണ് എൻജിൻ കവർ അടന്നുവീണതിനെ തുടർന്ന് തിരിച്ചിറക്കിയത്. വിമാനം 10,300 അടി പറന്നുയർന്ന ശേഷമാണ് തിരിച്ചിറക്കിയത്.

135 യാത്രക്കാരും ആറ് ജീവനക്കാരുമായി ടെക്‌സാസിലെ ഹൂസ്റ്റണിലേക്ക് പോയതായിരുന്നു ബോയിംഗ് വിമാനം. വിമാനത്തിലെ എഞ്ചിൻ കൗലിംഗ് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ അടർന്ന് വീണ് വിമാനത്തിന്റെ ചിറകിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എൻജിൻ്റെ പുറംഭാഗം കാറ്റിൽ ഇളകിപ്പറക്കുന്ന ദൃശ്യങ്ങൾ യാത്രക്കാരെടുത്ത വീഡിയോ ദൃശ്യങ്ങളിൽ കാണാം.

യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിൽ തങ്ങൾക്ഷമ ചോദിക്കുന്നുവെന്ന് എയർലൈൻസ് അറിയിച്ചു. എന്തിരുന്നാലും തങ്ങളുടെ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും എയർലൈൻസ് വ്യക്തമാക്കി. അതേസമയം സംഭവത്തിൽ യുഎസ് എയർലൈൻ റെഗുലേറ്റർമാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്തിന്റെ വാതിൽ പറന്നുപോയതിനെ തുടർന്ന് ജനുവരി അഞ്ചിന് ബോയിങ് 737-800 വിമാനം തിരിച്ചിറക്കിയ സംഭവം വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ