ഫിലിപ്പീൻസിൽ ഭൂചലനം, 6.9 തീവ്രത; 69 മരണം, 150 ഓളം പേർക്ക് പരിക്ക്

ഫിലിപ്പീൻസിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ദുരന്തത്തിൽ 69 ജീവൻ നഷ്ടപ്പെടുകയും 150 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഭൂകമ്പത്തെ തുടർന്ന് നിരവധി നഗരങ്ങളിൽ വൈദ്യുതി തടസപ്പെടുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഏകദേശം 90,000 ആളുകൾ വസിക്കുന്ന തീരദേശ നഗരമായ ബോഗോയിൽ നിന്ന് 17 കിലോമീറ്റർ വടക്കുകിഴക്കായാണ്‌ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

സെൻട്രൽ ഫിലിപ്പീൻസിലെ സിറ്റി ഓഫ് ബോഗോ, സാൻ റെമിജിയോ, ടാബുലാൻ, മെഡിലിൻ തുടങ്ങിയ ഭൂകമ്പ ബാധിത നഗരങ്ങളിലും പ്രദേശങ്ങളിലും ദുരന്ത മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. നിലവിൽ ഭൂകമ്പം നടന്നിരിക്കുന്ന പ്രദേശത്ത് നിന്ന് 17 കിലോമീറ്റർ അകലെയുള്ള ബോഗോ നഗരവും ദുരന്ത ബാധിത മേഖലയായി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സർക്കാർ. ബോഗോ നഗരത്തിൽ മാത്രം 19 പേർ മരിക്കുകയും 119 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സാൻ റെമിജിയോ പ്രദേശത്ത് ബാസ്‌കറ്റ്‌ബോൾ മത്സരം നടക്കുമ്പോഴായിരുന്നു ദുരന്തമുണ്ടായത്. ഇതിനെ തുർന്ന് സ്‌പോർട്‌സ് കോംപ്ലക്‌സിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ