ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം; ആണവയുദ്ധത്തിലേക്ക് നീങ്ങുമായിരുന്നത് ഒഴിവാക്കി, വെടിനിര്‍ത്തലില്‍ പ്രധാന പങ്കുവഹിച്ചത് താനാണെന്നും ആവര്‍ത്തിച്ച് ട്രംപ്

ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം ആണവയുദ്ധത്തിലേക്ക് പോകുമായിരുന്നെന്നും എന്നാല്‍ ഇത് ഒഴിവാക്കിയത് താനാണെന്നും ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാപാരസമ്മര്‍ദത്തിലൂടെയുള്ള തന്റെ നയതന്ത്രസമീപനം ഒരു ആണവയുദ്ധം ഒഴിവാക്കാന്‍ സഹായകമായെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയുമായും പാകിസ്താനുമായും നിരവധി വ്യാപാരങ്ങള്‍ നടത്തുമെന്നും അതിനാല്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്നുമാണ് താന്‍ ഇരുരാജ്യങ്ങളോടും പറഞ്ഞതെന്നായിരുന്നു ട്രംപ് പറഞ്ഞത്. ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ തീരുമാനത്തില്‍ കക്ഷിചേര്‍ന്നു എന്ന തരത്തില്‍ ട്രംപ് മുന്‍പും സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രസ്താവന നടത്തിയിരുന്നു.

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിന് കൃത്യമായ ഒരു വിശദീകരണം നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ വാദവുമായി യുഎസ് പ്രസിഡന്റ് രംഗത്തെത്തിയത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉടനടിയുള്ള ഒരു വെടിനിര്‍ത്തലിന് എന്റെ ഭരണകൂടം അവരെ സഹായിച്ചു. അത് സ്ഥിരമായുള്ള വെടിനിര്‍ത്തലാകുമെന്ന് ഞാന്‍ കരുതുന്നു. ഇതിലൂടെ ധാരാളം അണ്വായുധങ്ങളുള്ള രണ്ടുരാജ്യങ്ങള്‍ തമ്മിലുള്ള അപകടകരമായ സംഘര്‍ഷം അവസാനിപ്പിക്കാനായി.

ഞങ്ങള്‍ ഒരു ആണവസംഘര്‍ഷമാണ് അവസാനിപ്പിച്ചത്. ദശലക്ഷകണക്കിന് ആളുകള്‍ കൊല്ലപ്പെടുമായിരുന്ന വളരെ മോശമായ ആണവയുദ്ധമാകുമായിരുന്നു. അതിനാല്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു. വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. ഇന്ത്യയുമായും പാകിസ്താനുമായും തങ്ങള്‍ നിരവധി വ്യാപാരങ്ങള്‍ നടത്തുമെന്നും ഇപ്പോള്‍ ഇന്ത്യയുമായുള്ള കൂടിയാലോചനകള്‍ നടന്നുവരികയാണെന്നും ഉടന്‍തന്നെ പാകിസ്താനുമായും വ്യാപാരചര്‍ച്ചകള്‍ ആരംഭിക്കുമെന്നും ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.

Latest Stories

ഇറാന്റെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് ട്രംപ്; ഇരുട്ടിലാകുന്ന നേരം യുഎസ് സൈനികരെ വേട്ടയാടുമെന്ന് ലാരിജാനി

സഞ്ജുവിനോടുള്ള ദേഷ്യം മാറാതെ ശുഭ്മൻ ഗിൽ; ടി-20 ലോകകപ്പ് ചിത്രത്തിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കി

മാൻ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരം സഞ്ജുവിന് കൊടുക്കരുതായിരുന്നു'; തുറന്ന് പറഞ്ഞ് എ ബി ഡിവില്ലിയേഴ്‌സ്

'ദൈവമാണ് സഞ്ജുവിനെ പരീക്ഷിക്കാൻ ഞങ്ങളെ തോന്നിപ്പിച്ചത്'; തുറന്ന് പറഞ്ഞ് ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ

'വീണ ജോർജ് മാപ്പ് പറയണം, ഇത് കള്ളക്കേസാണെന്ന് വ്യക്തമായി': സണ്ണി ജോസഫ്

യുദ്ധം അവസാനിപ്പിക്കാൻ സാധിക്കില്ല, ഇറാനെ തകർക്കാൻ ഒരു മണിക്കൂർ മതി: ഡോണള്‍ഡ് ട്രംപ്

മിച്ചലിനോട് ക്ഷമ ചോദിക്കരുതായിരുന്നു, അതിന്റെ ആവശ്യമുണ്ടായിരുന്നില്ല: ഗൗതം ഗംഭീർ

സൗദിക്ക് നേരെ തുടരെ ആക്രമണ ശ്രമം; 12 മണിക്കൂറിനിടെ 30ഓളം ഡ്രോണുകൾ തകർത്ത് പ്രതിരോധ സേന

രാജ്യത്ത് ഇന്ധനക്ഷാമമില്ല, നിലവിലെ പരിഭ്രാന്തിക്ക് കാരണം ഉപഭോക്താക്കളുടെ അനാവശ്യമായ ആശങ്ക : ഹർദീപ് സിംഗ് പുരി

'സ്വാതന്ത്ര്യദിനം അടക്കമുള്ള ദിവസങ്ങളിൽ സ്കൂളിൽ അവധിയില്ല' ; വിദ്യാലയങ്ങളിലെ പൊതുഅവധി റദ്ദാക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ